20 April Saturday

ദളിത് യുവാവിനെ 
ബിജെപിക്കാർ മർദിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 19, 2021
കിളിമാനൂർ
ദളിത് യുവാവിനെ ബിജെപിക്കാർ മർദിച്ചതായി പരാതി. ന​ഗരൂർ രാലൂർകാവ് പണയിൽവീട്ടിൽ ജോണിനെ (36)യാണ് മർദിച്ചത്. ഞായർ വൈകിട്ടായിരുന്നു സംഭവം. ജോണി ഭാര്യയുമായി പിണങ്ങിയത് ചോദിക്കാനെന്ന പേരിലെത്തിയ ബിജെപി പ്രവർത്തകരാണ് മർദിച്ചത്. ബിജു, രാജു, ദിലീപ് എന്നിവർചേർന്നാണ് മർദിച്ചതെന്ന് ജോണി ന​ഗരൂർ പൊലീസിൽ പരാതി നൽകി. കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തലയ്ക്കും നെഞ്ചിനും പരിക്കേറ്റ ജോണിയെ മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  
കേസ് പിൻവലിച്ചില്ലെങ്കിൽ വധിക്കുമെന്ന് ഭീഷണിയുള്ളതായി ജോണി പറഞ്ഞു. ദളിത് യുവാവിനെ മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ബിജെപി സംഘത്തിനെ പിടികൂടി വധശ്രമത്തിന് കേസെടുക്കണമെന്ന് പികെഎസ് ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top