25 April Thursday

ക്യാമ്പുകളിൽനിന്ന്‌ 
വീടുകളിലേക്ക്‌ മടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 19, 2021
ആറ്റിങ്ങൽ
രണ്ട്‌ ദിവസമായി ആറ്റിങ്ങലിൽ പ്രവർത്തിച്ചിരുന്ന ദുരിതാശ്വാസ ക്യാമ്പുകളിൽനിന്ന്‌ ജനങ്ങളെ തിരികെ വീട്ടിലെത്തിച്ചു. റവന്യൂ വകുപ്പും നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും ചേർന്ന്  വെള്ളം കയറിയ പ്രദേശങ്ങൾ സന്ദർശിച്ചശേഷമാണ്‌ ക്യാമ്പിൽ കഴിയുന്നവരെ തിരികെ വീട്ടിലെത്തിച്ചത്.   
കുന്നുവാരം രാമച്ചംവിള സ്കൂളിൽ കഴിഞ്ഞിരുന്ന 88 പേരെയും വലിയകുന്ന് താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. ജസ്റ്റിൻ ജോസിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം പരിശോധിച്ചു. ഇവർക്ക്‌ ജീവിതശൈലീ രോഗങ്ങൾക്കുള്ള മരുന്നുകളും പകർച്ചവ്യാധി പ്രതിരോധമരുന്നുകളും നൽകി. ആകെ 27 കുടുംബമാണ്‌ ക്യാമ്പിലുണ്ടായിരുന്നത്‌. 
ചെയർപേഴ്സൻ എസ് കുമാരി, വൈസ് ചെയർമാൻ ജി തുളസീധരൻ പിള്ള, സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻമാരായ എസ് ഷീജ, രമ്യ സുധീർ, ഗിരിജ, എ നജാം, കൗൺസിലർമാരായ ആർ രാജു, എം താഹിർ, എസ് സുഖിൽ, വി എസ് നിതിൻ, സംഗീതറാണി, ഒ പി ഷീജ, കുടുംബശ്രീ ചെയർപേഴ്സൻ എ റീജ എന്നിവരുടെ നേതൃത്വത്തിലാണ്‌ ക്യാമ്പിൽ കഴിഞ്ഞവരെ വീടുകളിലെത്തിച്ചത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top