16 April Tuesday

മകനെ നദിയില്‍ കാണാതായതറിയാതെ അച്ഛൻ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Oct 19, 2020
കിളിമാനൂർ
അസുഖബാധിതനായ അച്ഛൻ മരിച്ച ഏകദേശ സമയത്തുതന്നെ മകനെ വാമനപുരം നദിയിൽ കാണാതായി. ഡിവൈഎഫ്ഐ കിളിമാനൂർ ബ്ലോക്ക് കമ്മിറ്റിയം​ഗം വഞ്ചിയൂർ പട്ട്ള തുണ്ടിൽ വീട്ടിൽ  മനീഷിനെ (24) യാണ് ഞായറാഴ്ച വൈകിട്ട് പട്ട്ള പൂണറകടവിന് സമീപം കാണാതായത്. ഇദ്ദേഹത്തിനായുള്ള തെരച്ചില്‍ നടക്കുന്നതിനിടെ തന്നെ സംഭവമൊന്നുമറിയാതെ അച്ഛൻ മദനശേഖരൻ (63) വീട്ടിൽവച്ച് മരണത്തിനുകീഴടങ്ങി. ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്നു മദനശേഖരൻ.  
 
മനീഷ് രണ്ട് സുഹൃത്തുക്കളുമൊത്ത് പശുവിന് പുല്ല് ശേഖരിക്കാനായി നദിക്ക് സമീപം എത്തിയതായിരുന്നു. ഇതിനിടയിൽ കാൽവഴുതി നദിയിൽ വീണു‌. 
 
സു​ഹൃത്തുക്കളുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാർ ആറ്റിങ്ങൽ അഗ്‌നിരക്ഷാസേനയിൽ വിവരം അറിയിച്ചു. ഞായറാഴ്ച വൈകിയും തെരച്ചിൽ തുടർന്നെങ്കിലും കണ്ടെത്താനായില്ല. അസിസ്റ്റൻറ് സ്റ്റേഷൻ ഓഫിസർ ബിജു, എസ്എഫ്ആർഒമാരായ മനു പി നായർ, അനീഷ്, ഷൈൻജോൺ, എഫ്ആർഒമാരായ രാജഗോപാൽ, എം മനു, ഹോം ഗാർഡ് അനിൽകുമാർ, ഡ്രൈവർ ദിനേശ് എന്നിവരുടെ നേതൃത്വത്തിലാണ് തെരച്ചിൽ. 
തങ്കമണിയാണ് മനീഷി​ന്റെ അമ്മ. സഹോദരങ്ങള്‍: മനോജ്, മഹേഷ്. അച്ഛൻ  മദനശേഖര​ന്റെ സംസ്കാരം തിങ്കളാഴ്ച രാവിലെ 9 ന് വീട്ടുവളപ്പിൽ നടക്കും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top