28 March Thursday

താലൂക്കാശുപത്രിയിലെ പൈതൃകമന്ദിരം തുറന്നു

വെബ് ഡെസ്‌ക്‌Updated: Monday Oct 19, 2020
ചിറയിൻകീഴ്  
ആർദ്രം മിഷന്റെ ഭാഗമായി ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ഒരു കോടി രൂപ ചെലവിൽ നവീകരിച്ച ഹെറിറ്റേജ് മന്ദിരം മന്ത്രി കെ കെ ശൈലജ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്‌തു. 
ആശുപത്രിയിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ വി ശശി അധ്യക്ഷനായി. ഡെപ്യൂട്ടി സ്പീക്കറുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നു ലഭിച്ച ഐസിയു ആംബുലൻസും കൈമാറി. ആനത്തലവട്ടം ആനന്ദൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ സുഭാഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  എ ഷൈലജാബീഗം, ജില്ലാ പഞ്ചായത്തംഗം ശ്രീകണ്ഠൻ നായർ, ആരോഗ്യവകുപ്പ്‌ ഡയറക്ടർ ആർ എൽ സരിത, അഞ്ചുതെങ്ങ് സുരേന്ദ്രൻ, ഫിറോസ് ലാൽ, സി പി സുലേഖ, എസ് ഡീന, എം വി കനകദാസ് തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top