പാളയം
കേരളത്തിന്റെ സഹകരണ മേഖലയെ തകർക്കുന്ന അന്തർസംസ്ഥാന സഹകരണ സംഘങ്ങളെ നിയന്ത്രിക്കണമെന്ന് കേരള കോ–-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. യാത്രയയപ്പ് സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി എംഎൽഎ ഉദ്‌ഘാടനം ചെയ്തു. പ്രതിനിധി ചർച്ചയ്‌ക്ക് യൂണിയൻ ജില്ലാ സെക്രട്ടറി വി വിജയകുമാറും സംസ്ഥാന സെക്രട്ടറി എൻ കെ രാമചന്ദ്രനും മറുപടി നൽകി. പ്രതിനിധികളിൽനിന്നും സ്വരൂപിച്ച എഴുപതിനായിരം രൂപ നായനാർ ചാരിറ്റബിൾ ട്രസ്റ്റിനുവേണ്ടി വി ജോയി എംഎൽഎ ഏറ്റുവാങ്ങി. ജില്ലാ ജോയിന്റ് സെക്രട്ടറി വി വിജയകുമാർ ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന ട്രഷറർ പി എസ് ജയചന്ദ്രൻ, ജോയിന്റ് സെക്രട്ടറി പി ജി ഗോപകുമാർ എന്നിവർ സംസാരിച്ചു. വി വിജയകുമാറിനെ പ്രസിഡന്റായും വി എൻ വിനോദ് കുമാറിനെ സെക്രട്ടറിയായും സമ്മേളനം തെരഞ്ഞെടുത്തു. 45 അംഗ ജില്ലാ കമ്മിറ്റിയെയും 21 അംഗ ഭാരവാഹി കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ: ട്രഷറർ–- എസ് പ്രേംലാൽ. വൈസ് പ്രസിഡന്റുമാർ–- എസ് ബിന്ദു, കെ എൽ നിമ്മി, വി വിജയകുമാർ, വിനു കുമാർ, ജെ എൽ സജിൻ, പി വി സുനിൽ കുമാർ, ലതാ കുമാരി, ജെ ജയകുമാർ, അജയഘോഷ്. ജോയിന്റ് സെക്രട്ടറിമാർ: കെ എൽ ജിജി, വി അനിൽകുമാർ, വി സുധീർ, ഡി രാജേഷ് കുമാർ, എസ് ഐ സുനിൽ, ജഗന്നാഥൻ നായർ, സി ജി സുനിൽ കുമാർ, സി ആർ നീന, ആർ സജയൻ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..