തിരുവനന്തപുരം
എൻജിഒ യൂണിയൻ ഇ പത്മനാഭൻ അനുസ്മരണം സംഘടിപ്പിച്ചു. സംസ്ഥാന സെന്ററിലും ഏരിയാ കേന്ദ്രങ്ങളിലും പതാക ഉയർത്തി. സംസ്ഥാന സെന്ററിൽ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ പതാക ഉയർത്തി. ജനറൽ സെക്രട്ടറി എം എ അജിത് കുമാർ അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ആർ സാജൻ, ജില്ലാ പ്രസിഡന്റ് കെ എം സക്കീർ, ജില്ലാ സെക്രട്ടറി കെ എ ബിജുരാജ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജി ശ്രീകുമാർ, എസ് ശ്രീകുമാർ, എം രഞ്ജിനി എന്നിവർ പങ്കെടുത്തു.
"അധികാര വികേന്ദ്രീകരണവും അപകടത്തിലാകുന്ന ജനാധിപത്യവും എന്ന വിഷയത്തിൽ’ ബിടിആർ ഹാളിൽ സംഘടിപ്പിച്ച പ്രഭാഷണം ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. എൻജിഒ യൂണിയൻ നോർത്ത് ജില്ലാ സെക്രട്ടറി കെ എ ബിജുരാജ് അധ്യക്ഷനായി. യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ അനുസ്‌മരണ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ കെ പി സുനിൽ കുമാർ, എൻ എസ് ഷൈൻ, നോർത്ത് ജില്ലാ പ്രസിഡന്റ് കെ എം സക്കീർ, സൗത്ത് ജില്ലാ സെക്രട്ടറി എസ് സജീവ് കുമാർ, പ്രസിഡന്റ് എം സുരേഷ്ബാബു എന്നിവർ സംസാരിച്ചു.
എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇ പത്മനാഭനെ അനുസ്മരിച്ചു. യൂണിയൻ സൗത്ത് ജില്ലാ സെക്രട്ടറി എസ് സജീവ് കുമാർ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് പി എസ് അജയകുമാർ അധ്യക്ഷനായി. വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) സംസ്ഥാന ട്രഷറർ ഒ ആർ ഷാജി, എം ആർ മനുഷ്, ഹംസത്ത്, മിനിമോൾ, ജിതിൻ, ഷൈൻ, സജീവ്, ജി എസ് ബിനു എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി ഓഫീസിൽ സംസ്ഥാന ട്രഷറർ ഒ ആർ ഷാജി പതാക ഉയർത്തി. ജില്ലയിലെ വിവിധ ബ്രാഞ്ച് മേഖലകളിലും പതാക ഉയർത്തലും അനുസ്മരണ യോഗവും നടന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..