25 April Thursday

ചിറ്റാറിൻകരയിൽ മുളം തെെകൾ തളിരിടും

വെബ് ഡെസ്‌ക്‌Updated: Sunday Sep 19, 2021

ജില്ലാ മുളംതെെ നടീൽ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് 
ബി പി മുരളി നിർവഹിക്കുന്നു

കിളിമാനൂർ 
ലോക മുള ദിനത്തിൽ നദീതീര സംരക്ഷണ പദ്ധതിയുടെ ഭാഗമായി തൈ നടീലിന്റെ ജില്ലാ ഉദ്‌ഘാടനം പഴയകുന്നുമ്മേൽ പഞ്ചായത്തിലെ തൊളിക്കുഴി മീൻമുട്ടിയിൽ നടന്നു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും സംസ്ഥാന ബാംബൂ കോർപറേഷനും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യ ഘട്ടത്തിൽ ഒരു വാർഡിൽ നദിയുടെ രണ്ടര കിലോമീറ്റർ നീളത്തിൽ ഇരു കരകളിലും 650 തൈകളാണ് വച്ചു പിടിപ്പിക്കുന്നത്. 
ഒമ്പത്‌ കിലോമീറ്റർ നീളത്തിൽ പഞ്ചായത്തിലൂടെ ഒഴുകുന്ന ചിറ്റാറിന്റെ ഇരു കരകളിലുമാണ് മുളംതെെകൾ നടുന്നത്.  നടീൽ ഉദ്‌ഘാടനം കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി പി മുരളി നിർവഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ രാജേന്ദ്രൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത്‌ അംഗം ജി ജി ഗിരികൃഷ്ണൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം എ ഷീല, പഞ്ചായത്ത്‌ അംഗങ്ങളായ എൻ സലിൽ, ജി എൽ. അജീഷ്, എസ് അനിൽകുമാർ, ശ്യാം നാഥ്, ദീപ, ഗിരിജ കുമാരി, രതി പ്രസാദ്, ഷീജ സുബൈർ, ജെപി സി ഡോ. ഷാജി, എൻ ആർജി ഇ എസ് ഡി ഇ ദിനേഷ് പപ്പൻ, ബിഡിഒ ശ്രീജ റാണി, ബ്ലോക്ക്‌ എഇ ജിതിൻ, പഞ്ചായത്ത്‌ എഇ ശ്രദ്ധ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top