20 April Saturday
നീർധാര പദ്ധതി

വാമനപുരംനദി ജില്ലയിലെ മികച്ച ജലസ്രോതസ്സാകും

വെബ് ഡെസ്‌ക്‌Updated: Thursday May 19, 2022

നീർധാര ജനകീയ പദ്ധതിയുടെ ആദ്യ ശിൽപ്പശാലയിൽ ഡി കെ മുരളി എംഎൽഎ സംസാരിക്കുന്നു

തിരുവനന്തപുരം
വാമനപുരംനദിക്കായി നീർധാര ജനകീയ പദ്ധതിയുടെ ആദ്യ ശിൽപ്പശാല കലക്‌ടറേറ്റിൽ സംഘടിപ്പിച്ചു.  വാമനപുരം നദിയുമായി ബന്ധപ്പെട്ടുള്ള കുടിവെള്ള പദ്ധതികളെ സംരക്ഷിക്കുകയും അനുബന്ധ ജലസ്രോതസ്സുകളുടെ ശുചിത്വം ഉറപ്പാക്കുകയും ചെയ്യുന്ന പദ്ധതിയാണ് "നീർധാര'. നദിയുടെ സംരക്ഷണം, അനുബന്ധ ജലസ്രോതസ്സുകളുടെ ശുചിത്വ പരിപാലനം, കുളം റീചാർജിങ് എന്നിവയിലൂടെ ഭൂഗർഭ ജലനിരപ്പ് ഉയർത്തിക്കൊണ്ടുവരികയാണ് പദ്ധതിയുടെ ലക്ഷ്യം. ഡി കെ മുരളി എംഎൽഎ അധ്യക്ഷനായി. വിശദമായ പദ്ധതി റിപ്പോർട്ടും യോഗത്തിൽ അവതരിപ്പിച്ചു.
നവകേരളം കർമപദ്ധതിയുടെ ഭാഗമായി 2022 മുതൽ 2025 വരെയുള്ള കാലയളവിൽ നീർധാര പൂർത്തിയാക്കാനാണ് ലക്ഷ്യം . ജൂൺ അവസാനവാരത്തിൽ പദ്ധതിയുടെ ജനകീയ കൺവൻഷൻ സംഘടിപ്പിക്കും.  ജൂൺ 15 മുതൽ പ്രാദേശിക ജനകീയ സമിതി രൂപീകരണ കൺവൻഷനും ജൂലൈ പകുതിയോടെ മധ്യതല ജനകീയ കൺവൻഷനും നടക്കും. ജൂൺ ഒന്ന് മുതൽ 10 വരെ ഓരോ തദ്ദേശ സ്ഥാപനങ്ങളും ഏറ്റെടുക്കേണ്ട ചുമതലകളെ സംബന്ധിച്ച ചർച്ച സംഘടിപ്പിക്കാനും ശിൽപ്പശാലയിൽ തീരുമാനമായി.
സബ് കലക്ടർ മാധവിക്കുട്ടി, ആറ്റിങ്ങൽ നഗരസഭാ ചെയർപേഴ്സൺ കുമാരി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജാ ബീഗം, ഭൂവിനിയോഗ കമീഷണർ എ നിസാമുദ്ദീൻ, നവകേരളം കർമപദ്ധതി ജില്ലാ കോ-ഓർഡിനേറ്റർ ഡി ഹുമയൂൺ, സിഇഡി പ്രോഗ്രാം ഓഫീസർ ബി ബൈജു, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top