29 March Friday

മൂന്നുപേർക്ക്‌ കോവിഡ്‌

സ്വന്തം ലേഖകൻUpdated: Tuesday May 19, 2020
തിരുവനന്തപുരം 
ജില്ലയിൽ തിങ്കളാഴ്‌ച മൂന്നുപേർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. അബുദാബിയിൽനിന്നെത്തിയ കാട്ടാക്കട സ്വദേശി(32), മുരുക്കുംപുഴ സ്വദേശി(44), മാലദ്വീപിൽനിന്ന്‌ കപ്പൽ വഴി കൊച്ചിയിലെത്തിയ വെള്ളനാട് സ്വദേശി(43) എന്നിവർക്കാണ്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌. മെയ്‌ 16നാണ്‌ അബുദാബിയിൽനിന്നുള്ളവർ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്‌. 
 
അവിടെനിന്ന്‌ കോവിഡ്‌ കെയർ സെന്ററായ മാർ ഇവാനിയോസ്‌ കോളേജിലേ‌ക്ക്‌ മാറ്റി. രോഗലക്ഷണം കാണിച്ചതിനെ തുടർന്ന്‌ സ്രവം പരിശോധിച്ചപ്പോഴാണ്‌ ഫലം പോസിറ്റീവായത്‌. മാലദ്വീപിൽ നിന്നെത്തിയയാൾ ജനറൽ ആശുപ‌ത്രിയിൽ ചികിത്സയിലായിരുന്നു. മൂവരെയും മെഡിക്കൽ കോളേജിലേ‌ക്ക്‌ മാറ്റി. 5667 പേർ നിരീക്ഷണത്തിൽ
 
സംസ്ഥാനത്തിന്‌ പുറത്തുനിന്ന്‌ കൂടുതൽ ആളുകൾ വന്നുതുടങ്ങിയതോടെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണത്തിൽ വർധന. തിങ്കളാഴ്‌ച 535 പേരെകൂടി നിരീക്ഷണത്തിലാക്കി. ഇതോടെ ആകെ നിരീക്ഷണത്തിൽ 5667 പേരായി. ഇതിൽ -5169 പേരും വീടുകളിലാണ്‌. വിവിധ കോവിഡ്‌ കെയർ സെന്ററുകളിലായി -446 പേരുണ്ട്‌. മെഡിക്കൽ കോളേജിൽ 17, ജനറൽ ആശുപത്രിയിൽ ആറ്, പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിൽ അഞ്ച്, എസ്‌എടി ആശുപത്രിയിൽ 12, വിവിധ സ്വകാര്യ ആശുപത്രികളിൽ 12 എന്നിങ്ങനെ -52 പേർ വിവിധ ആശുപത്രികളിലും ചികിത്സയിലുണ്ട്. 259 പേർ നിരീക്ഷണ കാലയളവ് രോഗലക്ഷണങ്ങളില്ലാതെ പൂർത്തിയാക്കി. തിങ്കളാഴ്‌ച 101 സാമ്പിൾ പരിശോധനയ്‌ക്ക്‌ അയച്ചു. 115 ഫലം നെഗറ്റീവായി. ജില്ലയിൽ 3473 വാഹനത്തിലായി -6043 പേരെ പരിശോധിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top