18 April Thursday

കിഴുവിലത്ത് നിലംനികത്തൽ വ്യാപകം

വെബ് ഡെസ്‌ക്‌Updated: Sunday Mar 19, 2023
ചിറയിൻകീഴ് 
കിഴുവിലം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിലങ്ങളും തോടുകളും നികത്തൽ വ്യാപകം. സർക്കാർ സംരക്ഷിത പട്ടികയിൽ (ഡാറ്റാ ബാങ്ക്) ഉൾപ്പെടുത്തിയിരിക്കുന്ന നിലങ്ങളാണ്. സ്വകാര്യ വ്യക്തികൾ നികത്തുന്നത്. തോടുകളും നീരുറവകളും നികത്തിയവയിൽപ്പെടുന്നു.
 കഴക്കൂട്ടം കടമ്പാട്ടുകോണം ആറ്റിങ്ങൽ ബൈപാസ് കടന്നുപോകുന്നതിന്റെ  സമീപപ്രദേശങ്ങളിലാണ് നിലങ്ങളും തോടുകളും നികത്തുന്നത്. നിലങ്ങളെ  അതിർത്തി തിരിച്ച് കോൺക്രീറ്റ് ചെയ്ത് പ്ലോട്ടുകളാക്കിയിട്ടുണ്ട്.
കവണശ്ശേരി ഏല, പെരുമാമഠം ഏലാ തുടങ്ങി ഹെക്ടർ കണക്കിന് നിലങ്ങൾ സ്ഥിതി ചെയ്യുന്നിടങ്ങളിലാണ് നികത്തൽ സജീവം. തോടുകളും നിലങ്ങളും വ്യാപകമായി നികത്തി പുരയിടം ആക്കി തുടങ്ങിയതോടെ പ്രദേശങ്ങളിലാകെ കുടിവെള്ളക്ഷാമവും അനുഭവപ്പെട്ടു തുടങ്ങി.
പല തവണ പരാതികൾ നൽകിയിട്ടും അധികൃതർ ശക്തമായ നടപടികൾ സ്വീകരിക്കാത്തതാണ് ഇത്തരം പ്രവർത്തികൾക്ക് പ്രചോദനമാകുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു. നിലങ്ങളും തോടുകളും നികത്തുന്നതിനെതിരെ നാട്ടുകാർ  റവന്യൂ അധികൃതർക്കും പഞ്ചായത്തിനും പരാതിനൽകി.
 പെരുമാമഠം, കവണശ്ശേരി ഏലായിലെ നിലങ്ങളും തോടുകളും നികത്തുന്നതിനെതിരെ  ശക്തമായ നടപടി സ്വീകരിക്കുമെന്ന്‌ കിഴുവിലം പഞ്ചായത്ത്‌  പ്രസിഡന്റ് ആർ മനോന്മണി അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top