10 July Thursday

വഴിയോരവിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Sunday Mar 19, 2023

ചിറയിൻകീഴ് പഞ്ചായത്തിൽ ആരംഭിച്ച വഴിയോരവിശ്രമകേന്ദ്രം വി ശശി എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

ചിറയിൻകീഴ് 
ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ചിറയിൻകീഴ് പഞ്ചായത്തുമായി സഹകരിച്ച് നിർമിച്ച വഴിയോരവിശ്രമകേന്ദ്രം (ടേക് എ ബ്രേക്ക് ) വി ശശി എംഎൽഎ ഉദ്ഘാടനം ചെയ്തു .ബ്ലോക്ക് പ്രസിഡന്റ്‌ പി സി ജയശ്രീ അധ്യക്ഷയായി. ശുചിത്വമിഷന്റെ സഹായത്തോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് വഴിയോരവിശ്രമകേന്ദ്രങ്ങൾ. 
     ചിറയിൻകീഴിൽ താലൂക്കാശുപത്രിക്കുള്ളിലാണ് വിശ്രമകേന്ദ്രം നിർമിച്ചിരിക്കുന്നത്. ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ് പി മുരളി, ബ്ലോക്ക് വൈസ് പ്രസിഡന്റ് എസ് ഫിറോസ് ലാൽ, ആർ സരിത, കവിത സന്തോഷ്, പി മണികണ്ഠൻ, ജോസഫിൻ മാർട്ടിൻ,എൽ ലെനിൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top