20 April Saturday

ഇടവയിൽ കാർഷികമേഖലയ്ക്കും ഭവന നിർമാണത്തിനും മുൻഗണന

വെബ് ഡെസ്‌ക്‌Updated: Sunday Mar 19, 2023
വർക്കല
ഇടവ പഞ്ചായത്തിൽ 2023- –-24ൽ കാർഷികമേഖലയ്ക്കും ഭവന നിർമാണത്തിനും മുൻഗണന നൽകുന്ന ബജറ്റിന് ഭരണസമിതിയുടെ അംഗീകാരം. 30.81 കോടി (30,81,38,531-) വരവും 29.63 കോടി (29,63,84,412) ചെലവും 1.17 കോടി (1,17,54,119-) നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റും  ധന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണുമായ ആർ എസ് ശുഭ കുമാർ അവതരിപ്പിച്ചത്. പ്രസിഡന്റ് എ ബാലിക് അധ്യക്ഷനായി. പാർപ്പിടമേഖലയ്ക്ക് 5,13,60,000- രൂപയും പുതിയ റോഡുകളുടെ നിർമാണത്തിനായി 30,41,120 -രൂപയും വകയിരുത്തിയിട്ടുണ്ട്. പട്ടികജാതി വിഭാഗത്തിൽ ഉൽപ്പാദന, സേവന, പശ്ചാത്തല മേഖലകളിൽ 69,07,000- രൂപയും കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനും ശുചിത്വം, മാലിന്യം, സംസ്കരണം എന്നിവയ്ക്കായി 65,79,000- രൂപയും ഉൾക്കൊള്ളിച്ചിട്ടുണ്ട്. 
കൃഷി, മൃഗസംരക്ഷണം, മത്സ്യ അനുബന്ധ മേഖലകൾക്ക് മുന്തിയ പരിഗണന നൽകിയിട്ടുണ്ട്. വനിതകളുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള പദ്ധതികളും ശാരീരിക–-മാനസിക വെല്ലുവിളി നേരിടുന്നവർക്കും വിദ്യാർഥികൾക്കും ഗുണപ്രദമായ പദ്ധതികളും ബജറ്റ് മുന്നോട്ടുവയ്ക്കുന്നുണ്ട്. ഭരണചെലവുകൾക്കും പദ്ധതി ഇതര വായ്പ തിരിച്ചടവ് ചെലവുകൾക്കും ഗണ്യമായ വകയിരുത്തലുകളാണ് ബജറ്റിലുള്ളത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top