23 April Tuesday

"സാന്ത്വന സ്പർശം' രോഗി ബന്ധു സംഗമം

വെബ് ഡെസ്‌ക്‌Updated: Sunday Mar 19, 2023

പൂവച്ചൽ പഞ്ചായത്ത് പാലിയേറ്റീവ് കെയര്‍ സംഘടിപ്പിച്ച രോഗിബന്ധു സംഗമം ജി സ്റ്റീഫൻ എംഎൽഎ ഉദ്‌ഘാടനം ചെയ്യുന്നു

കാട്ടാക്കട
പൂവച്ചൽ പഞ്ചായത്ത് പാലിയേറ്റീവ് കെയറിന്റെ ഭാഗമായി രോഗി - ബന്ധു സംഗമം "സാന്ത്വന സ്പർശം" പൂവച്ചൽ യു പി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.
 പഞ്ചായത്ത്‌ പ്രസിഡന്റ് ടി സനൽ കുമാർ അധ്യക്ഷനായി.  ജി സ്റ്റീഫൻ എംഎൽഎ  ഉദ്‌ഘാടനം ചെയ്തു.
പഞ്ചായത്തും വീരണകാവ് കുടുംബാരോഗ്യ കേന്ദ്രവും പൂവച്ചൽ ആയുർവേദ - ഹോമിയോ ഡിസ്‌പെൻസറികളും സംയുക്തമായാണ് സാന്ത്വന സ്പർശം സംഘടിപ്പിച്ചത്.
   പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 418 പാലിയേറ്റീവ് രോഗികൾക്ക് ഗാർഹിക സാന്ത്വന പരിചരണം നൽകുന്നു.
അതിന്റെ തുടർച്ചയായാണ്, പഞ്ചായത്തിലെ മുഴുവൻ പാലിയേറ്റീവ് രോഗികളെയും അവരുടെ ബന്ധുക്കളെയും ഒരുമിച്ച് ഒരു വേദിയിൽ കൊണ്ടുവരുന്നതിനായി ഈ പരിപാടി സംഘടിപ്പിച്ചത്.  ഡോ. ജെ ഹരീന്ദ്രൻ നായർ മുഖ്യാതിഥിയായി. വൈസ് പ്രസിഡന്റ് ഒ  ശ്രീകുമാരി,പ്രകൃതി ചികിത്സകൻ ജേക്കബ് വടക്കാഞ്ചേരി,
ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്ഥിരംസമിതി അധ്യക്ഷ ഉഷ വിൻസെന്റ്, സ്ഥിരം സമിതി അധ്യക്ഷരായ ടി തസ്‌ലീം, ഒ ഷീബ , മറ്റു ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ  സൗമ്യ ജോസ് സ്വാഗതവും ഡോ. എസ്‌ എൽ ഷീബ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top