29 March Friday
മുക്തർ 860

ഭീതിയൊഴിയുന്നില്ല; രോഗികൾ 848

വെബ് ഡെസ്‌ക്‌Updated: Sunday Oct 18, 2020
 
തിരുവനന്തപുരം
തലസ്ഥാനത്ത്‌ ശനിയാഴ്ച 860 പേർക്ക്‌കൂടി കോവിഡ്‌ ഭേദമായി. 848 പേർക്ക്‌ രോഗം സ്ഥിരീകരിച്ചു‌. 569 പേർക്കും സമ്പർക്കം വഴിയാണ്. 259 പേരുടെ ഉറവിടം വ്യക്തമല്ല.  ഏഴുപേരുടെ മരണംകൂടി കോവിഡ് മൂലമാണെന്ന്‌ സ്ഥിരീകരിച്ചതോടെ ജില്ലയിലെ ആകെ മരണം 349 ആയി. 
കരമനയിലെ രാജഗോപാൽ (47), തൊളിക്കോട്ടെ ഭവാനി (70), ഇടപ്പഴിഞ്ഞിയിലെ ഡട്ടു (42), കരുമത്തെ അജിത്കുമാർ (59), മഞ്ചംമൂടിലെ വിജിത (26), വർക്കലയിലെ ഉഷ (63), മൂങ്ങോടുള്ള  സതീഷ് കുമാർ (39) എന്നിവരുടെതാണ് കോവിഡ് മരണം. ശനിയാഴ്ച രോഗം സ്ഥിരീകരിച്ചതിൽ 417 പേർ സ്ത്രീകളും 431 പേർ പുരുഷന്മാരുമാണ്. 15 വയസ്സിൽ താഴെയുള്ള 97 പേരും 60 വയസ്സിന്‌ മുകളിലുള്ള 154 പേരുമുണ്ട്. പുതുതായി 1,546 പേർ നിരീക്ഷണത്തിലായി. 
607 നിയമലംഘനങ്ങൾ കണ്ടെത്തി
തിരുവനന്തപുരം
തലസ്ഥാന ജില്ലയിൽ കോവിഡ്‌ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിരോധനാജ്ഞാ ലംഘനം പരിശോധിക്കാൻ നിയോഗിച്ച സെക്ടറൽ മജിസ്‌ട്രേട്ടുമാരുടെ നേതൃത്വത്തിൽ ശനിയാഴ്ച 607 നിയമലംഘനങ്ങൾ കണ്ടെത്തി. 
തുടർച്ചയായി കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച  ജില്ലയിലെ 21 വ്യാപാര സ്ഥാപനങ്ങൾ താൽക്കാലികമായി അടപ്പിച്ചു. 81 പേരിൽനിന്ന്‌ പിഴ ഈടാക്കി. 
ഇതുവരെ 1,475 പേർക്കെതിരെയാണ്‌ സെക്ടറൽ മജിസ്‌ട്രേട്ടുമാർ നടപടി സ്വീകരിച്ചത്‌. നാല്‌ മുതലാണ് കലക്ടർ നിയോഗിച്ച 92 സെക്ടറൽ മജിസ്‌ട്രേട്ടുമാരുടെ പ്രത്യേക സംഘം വ്യാപാര കേന്ദ്രങ്ങളടക്കമുള്ള പൊതുസ്ഥലങ്ങളിൽ പരിശോധന ആരംഭിച്ചത്. 
നിയമലംഘനം കൂടുതൽ ഉൾമേഖലകളിൽ
കാട്ടാക്കട, നേമം, പാറശാല, നെയ്യാറ്റിൻകര തുടങ്ങിയ പ്രദേശങ്ങൾ, ജില്ലയിലെ വിവിധയിടങ്ങളിലെ മത്സ്യച്ചന്തകൾ, ഓട്ടോ സ്റ്റാൻഡുകൾ, ബസ് സ്‌റ്റോപ്പുകൾ എന്നിവിടങ്ങളിലാണ് കൂടുതലായും നിയമലംഘനങ്ങൾ ഉണ്ടാകുന്നത്‌. 
ഇവിടങ്ങളിൽ പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് പരിശോധന കർശനമാക്കാനും കലക്ടർ നിർദേശം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top