26 April Friday

കോവിഡ് രോഗിക്ക് ഡയാലിസിസ് നിഷേധിച്ചിട്ടില്ല

വെബ് ഡെസ്‌ക്‌Updated: Sunday Oct 18, 2020
തിരുവനന്തപുരം
മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള കോവിഡ് രോഗിക്ക് ഡയാലിസിസ് നിഷേധിച്ചെന്ന പത്രവാർത്ത വാസ്തവ വിരുദ്ധമാണെന്ന് ആശുപത്രി സൂപ്രണ്ട്‌‌ എം എസ് ഷർമദ് അറിയിച്ചു. കോവിഡ് രോഗികൾക്കായി മാത്രം 24 മണിക്കൂറും പ്രവർത്തിക്കുന്ന ഡയാലിസിസ് വിങ് ഉണ്ട്. 10 ഡയാലിസിസ് മെഷീനുകളാണ് ഇവിടെയുള്ളത്. 
വാർഡുകളിലെ ഡോക്ടർമാരുടെ നിർദേശപ്രകാരം ഡയാലിസിസ് വേണ്ടവർക്ക്‌ കൃത്യസമയത്ത്‌ ഡയാലിസിസ് നൽകുന്നുണ്ട്. 
കോവിഡിതര രോഗികൾക്കായി പ്രത്യേകം ഡയാലിസിസ് യൂണിറ്റുണ്ട്. ഇതുവരെയും ഒരു രോഗിയിൽ നിന്നുപോലും ഡയാലിസിസ് ചെയ്തില്ലെന്ന പരാതി ലഭിച്ചിട്ടില്ലെന്നും സൂപ്രണ്ട്‌‌ വ്യക്തമാക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top