കഴക്കൂട്ടം
സിപിഐ എം ആറ്റിപ്ര ലോക്കൽ കമ്മിറ്റിയിലെ സ്റ്റേഷൻകടവ് ബ്രാഞ്ച് അംഗവും ചുമട്ടുതൊഴിലാളി യൂണിയൻ കൺവീനറുമായിരിക്കെ കോൺഗ്രസുകാർ കൊലപ്പെടുത്തിയ ഹരിദാസന്റെ 32–--ാം രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു. സ്‌മൃതിമണ്ഡപത്തിലെ പുഷ്‌പാർച്ചനയ്‌ക്കുശേഷം സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി അനുസ്‌മരണ പ്രഭാഷണം നടത്തി.
ഏരിയ സെക്രട്ടറി ഡി രമേശൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം കടകംപള്ളി സുരേന്ദ്രൻ, ജില്ലാ കമ്മിറ്റിയംഗം വി ജയപ്രകാശ്, ഏരിയ കമ്മിറ്റി അംഗങ്ങളായ മേടയിൽ വിക്രമൻ, എസ് സനൽ, വി സുരേഷ് ബാബു, പി ഗോപകുമാർ, ലോക്കൽ സെക്രട്ടറി എസ് വിനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..