തിരുവനന്തപുരം
മെഡിക്കൽ കോളേജ് ക്യാമ്പസിൽ എസ്ബിഐക്കുസമീപം 50 അടിയോളം താഴ്‌ചയുള്ള കുഴിയിൽ വീണ യുവാവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. നെടുമങ്ങാട് ചുള്ളിമാനൂർ സ്വദേശി ഷംനാദ് (39) ആണ് കുഴിയിൽ വീണത്. ഞായർ പകൽ മൂന്നോടെയാണ് സംഭവം. ഒപി ബ്ലോക്കിന് എതിർവശം റോഡിൽനിന്നും 50 അടി താഴ്‌ചയിലേക്കാണ് ഇയാൾ വീണത്. ചപ്പുചവറുകളും കുറ്റിച്ചെടികളും നിറഞ്ഞ ഇവിടെ ഷംനാദ് കുടുങ്ങിക്കിടക്കുകയായിരുന്നു. സംഭവമറിഞ്ഞ് മെഡിക്കൽ കോളേജ് പൊലീസെത്തുകയും ചാക്കയിൽനിന്ന് ഫയർഫോഴ്സിനെ വിളിച്ചു വരുത്തുകയുമായിരുന്നു.
അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ വി സി ഷാജിയുടെ നേതൃത്വത്തില്‍ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ സജീന്ദ്രന്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ രതീഷ് മോഹന്‍, ലതീഷ്, ദീപു, ജോസ്, ശ്യാമളകുമാര്‍ എന്നിവരടങ്ങിയ സംഘം കയർ കെട്ടി താഴെയിറങ്ങി ഷംനാദിനെ പുറത്തെത്തിച്ചു.
കാലുകള്‍ക്ക് സാരമായി പരിക്കേറ്റ ഷംനാദിനെ ഫയര്‍ഫോഴ്‌സ് ആംബുലന്‍സില്‍ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചു. എന്നാൽ, ചികിത്സ പൂർത്തിയാക്കാതെ ഇയാൾ മടങ്ങിയതായി അധികൃതർ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..