24 April Wednesday

സ്റ്റുഡന്റ് പൊലീസ് കേഡറ്റ് എല്ലാ 
സ്‌കൂളിലും നടപ്പാക്കും: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday Sep 18, 2021

സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി 165 സ്കൂളുകളിലേക്ക് കൂടി വ്യാപിപ്പിക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ‍്ഘാടനം ചെയ്യുന്നു. നേമം വിക്ടറി ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നുള്ള ദൃശ്യം

 സ്റ്റുഡന്റ് പൊലീസ് കേഡറ്റ് എല്ലാ 
സ്‌കൂളിലും നടപ്പാക്കും: മുഖ്യമന്ത്രി 

തിരുവനന്തപുരം
സ്റ്റുഡന്റ്  പൊലീസ് കേഡറ്റ് പദ്ധതി സംസ്ഥാനത്തെ എല്ലാ സ്‌കൂളിലും നടപ്പാക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 165 സ്‌കൂളിലെ പദ്ധതി ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതോടെ സംസ്ഥാനത്തെ 968 സ്‌കൂളിൽ പദ്ധതി നടപ്പായി. കുട്ടികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ വഹിക്കുന്ന പങ്ക് പ്രശംസനീയമാണ്‌. കേരളത്തിന്റെ സാമൂഹിക, വിദ്യാഭ്യാസ മേഖലകളിൽ നൽകുന്ന സംഭാവനകളും വലുതാണെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. 
   വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായി. ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്, പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മൊഹമ്മദ് ഹനീഷ്, എഡിജിപി മനോജ് എബ്രഹാം, ഐജി പി വിജയൻ, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ ജീവൻ ബാബു, എക്സൈസ് വിജിലൻസ് എസ്‌പി  കെ മുഹമ്മദ് ഷാഫി എന്നിവർ പങ്കെടുത്തു.
സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, എല്ലാ 
സ്‌കൂളിലും, മുഖ്യമന്ത്രി 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top