28 March Thursday

മനം കവർന്ന്‌ ‘കണക്കു നാറാപിള്ള’

വെബ് ഡെസ്‌ക്‌Updated: Saturday Sep 18, 2021
തിരുവനന്തപുരം
വൈലോപ്പിള്ളി സംസ്കൃതിഭവന്റെ പ്രതിമാസ സാംസ്കാരികോത്സവമായ  സംസ്കൃതിയിൽ ആസ്വാദകരുടെ കൈയടി നേടി ‘കണക്കു നാറാപിള്ള'  ഏകപാത്ര നാടകം.  കവി ഡോ.പുതുശ്ശേരി രാമചന്ദ്രന്റെ  ‘പുതുവീട്ടിൽ കണക്കു നാറാപിള്ളയുടെ ആത്മ പുരാണം’ എന്ന കവിതയെ  അവലംബിച്ചെഴുതിയ സ്വതന്ത്ര നാടകമാണിത്‌. അലക്സ് വള്ളികുന്നമാണ്‌ സംവിധാനം. 
ബൈജു പൂജപ്പുര അഭിനേതാവായ നാടകം തിരുവനന്തപുരം ഒരിടം  തിയറ്റർ ആണ് അവതരിപ്പിച്ചത്. 
നാടകാവതരണം  സംവിധായകൻ  അടൂർ ഗോപാലകൃഷ്ണൻ  ഉദ്ഘാടനം ചെയ്തു. വൈലോപ്പിള്ളി സംസ്കൃതി  ഭവൻ  വൈസ് ചെയർമാൻ വിനോദ് വൈശാഖി,  പ്രോഗ്രാം അസിസ്റ്റന്റ്  ആനി  ജോൺസൺ, സൂര്യ  കൃഷ്ണമൂർത്തി, മീരാസാഹിബ് എന്നിവർ സംസാരിച്ചു.  നാടക പ്രവർത്തകനായിരുന്ന ജോസ് ചിറമ്മലിന്റെ പതിനഞ്ചാം  ചരമ  വാർഷികത്തോടനുബന്ധിച്ചുകൂടിയായിരുന്നു അവതരണം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top