25 April Thursday

പോക്സോ കേസ് പ്രതി അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Saturday Sep 18, 2021
 
കിളിമാനൂർ
ഭിന്നശേഷിക്കാരിയായ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ വയോധികൻ അറസ്റ്റിൽ. താളിക്കുഴി കമുകിൻകുഴി സ്വദേശിയെയാണ്  പോക്സോ നിയമപ്രകാരം കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ ആറ്റിങ്ങൽ കോടതി റിമാൻഡ് ചെയ്തു.  
പെൺകുട്ടിയുടെ വീട്ടിൽ ആളില്ലാതിരുന്ന സമയത്ത് പ്രതി അതിക്രമിച്ചു കയറി പീഡനത്തിന് ഇരയാക്കുകയായിരുന്നു എന്നാണ്‌ ബന്ധുക്കൾ ചൈൽഡ് ലൈനിനെ അറിയിച്ചത്. 
തുടർന്ന് പരാതിയുടെ അടിസ്ഥാനത്തിൽ കിളിമാനൂർ പൊലീസ് ചൈൽഡ് ലൈൻ പ്രവർത്തകരുടെ സാന്നിധ്യത്തിൽ പെൺകുട്ടിയുടെ മൊഴി എടുത്തിരുന്നു. 
ഐഎസ്എച്ച് ഒ എസ് സനൂജ്, എസ്ഐമാരായ വിജിത്ത് കെ നായർ, സവാദ് ഖാൻ, സത്യദാസ്, ഷാജി, സിപിഒമാരായ അജിത്ത് രാജ്, ആന്റോജോർജ്, റിയാസ്, സുബാഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top