20 April Saturday

നൂറാം വാർഷികം ആഘോഷിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Sep 18, 2021
തിരുവനന്തപുരം 
പ്രമുഖ രക്തബാഗ് നിർമാതാക്കളായ ടെറുമോ പെൻപോളിന്റെ മാതൃസ്ഥാപനമായ ടെറുമോ കോർപറേഷൻ നൂറാം വാർഷികം ആഘോഷിച്ചു. പുളിയറക്കോണത്തെ ടെറുമോ പെൻപോൾ രക്തബാഗ്‌ നിർമാണ ഫാക്‌ടറിയിൽ ജീവനക്കാർ രക്തദാന ക്യാമ്പ്‌ സംഘടിപ്പിച്ചാണ്‌ വാർഷികം ആഘോഷിച്ചത്‌. 
ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ടെറുമോ പെൻപോളിലെ ജീവനക്കാർ തുടർച്ചയായി 100 ദിവസം നീണ്ടുനിൽക്കുന്ന രക്തദാന യജ്ഞം സംഘടിപ്പിക്കും. 
വിളപ്പിൽ പഞ്ചായത്തിലെ കിടപ്പുരോഗികൾക്ക് ആരോഗ്യപരിപാലന കിറ്റ് കൈമാറും. ആഗോളതലത്തിൽ 25000 - ൽ അധികം തൊഴിലാളികൾ പ്രവർത്തിക്കുന്ന ടെറുമോ കോർപറേഷൻ നൂറ്ററുപതോളം രാജ്യങ്ങളിൽ സേവനങ്ങൾ നൽകുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top