20 April Saturday

മത്സ്യത്തൊഴിലാളി ക്ഷേമം 
ഉറപ്പാക്കി സംസ്ഥാന സർക്കാർ

സ്വന്തം ലേഖകൻUpdated: Thursday Aug 18, 2022
തിരുവനന്തപുരം
മത്സ്യത്തൊഴിലാളികളുടെ ഉന്നമനത്തിനായി എൽഡിഎഫ്‌ സർക്കാർ നടപ്പാക്കിയത്‌ വിവിധ പദ്ധതികൾ. ഭവന നിർമാണത്തിനുള്ള ആനുകൂല്യം രണ്ട്‌ ലക്ഷത്തിൽനിന്ന്‌ നാലുലക്ഷം രൂപയാക്കി ഉയർത്തി.  2016–-17 മുതൽ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി 3561 പേർക്ക് ഭവന നിർമാണത്തിന് ധനസഹായം അനുവദിച്ചു. 3041 പേർ ഭവന നിർമാണം പൂർത്തിയാക്കി.
‘പുനർഗേഹം’ 
2450 കോടി
കടലാക്രമണ ഭീഷണി നേരിടുന്ന 18,685 മത്സ്യത്തൊഴിലാളി കുടുംബങ്ങളെ സുരക്ഷിതമേഖലയിലേക്ക്‌ പുനരധിവസിപ്പിക്കുന്ന പദ്ധതിയാണ്‌ പുനർഗേഹം.  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നുള്ള 1398 കോടി ഉൾപ്പെടെ 2450 കോടിയാണ്‌ ചെലവഴിക്കുക. ജൂൺ 20 വരെ 3304 പേർക്ക്‌ ഭൂമി കണ്ടെത്തി വില നിശ്ചയിച്ചു. 1430 പേർ ഭവന നിർമാണം പൂർത്തിയാക്കി.
‘ലൈഫി’ലും വീട്‌
എല്ലാ മത്സ്യത്തൊഴിലാളികൾക്കും സുരക്ഷിത ഭവനം ഉറപ്പാക്കുന്നതിനായി ലൈഫ് മിഷന്റെ മാനദണ്ഡങ്ങളിൽ ഇളവ് അനുവദിച്ചു. 4883 ഭവന രഹിതരുടെയും 6287 ഭൂരഹിത ഭവന രഹിതരുടെയും പട്ടിക ലൈഫ് മിഷന് കൈമാറി. ലൈഫ് മിഷൻ രണ്ടാംഘട്ടത്തിൽ  1214 പേർ ഭവന നിർമാണം പൂർത്തിയാക്കി. മൂന്നാം ഘട്ടത്തിൽ 1283 പേരുടെ പട്ടികയാണ്‌ അംഗീകരിച്ചത്‌. 
വിദ്യാഭ്യാസ ആനുകൂല്യം വർധിപ്പിച്ചു
മത്സ്യത്തൊഴിലാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസരംഗത്തെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി പ്രീമെട്രിക്, പോസ്റ്റ്മെട്രിക്, പാരലൽ വിഭാഗങ്ങളിൽ പഠിക്കുന്നവർക്ക്‌ വിദ്യാഭ്യാസാനുകൂല്യം എസ്‌‌സി /എസ്ടി വിദ്യാർഥികൾക്ക് തുല്യമാക്കി. 2016-–-17-ൽ 19.99 കോടി, 2017–--18-ൽ 25.52 കോടി, 2018-–-19-ൽ 29.17 കോടി, 2019–-20 വർഷം 29.78 കോടി, 2020-–-21ൽ 32.51 കോടി, 2021-–-22ൽ 30.30 കോടി എന്നിങ്ങനെ വിദ്യാഭ്യാസ ആനുകൂല്യത്തിന്‌ ചെലവഴിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top