23 April Tuesday

ആറന്മുള വള്ളസദ്യയിൽ പങ്കെടുക്കാൻ കെഎസ്ആർടിസിയിൽ പോകാം

വെബ് ഡെസ്‌ക്‌Updated: Thursday Aug 18, 2022
നെയ്യാറ്റിൻകര
ആറന്മുള വള്ളസദ്യയിൽ പങ്കെടുക്കാൻ നെയ്യാറ്റിൻകര കെഎസ്ആർടിസി ഡിപ്പോ അവസരം ഒരുക്കുന്നു. തിരുചിറ്റാറ്റ് ക്ഷേത്രം, തൃപ്പുലിയൂർ മഹാവിഷ്‌ണു ക്ഷേത്രം, തിരുവാറൻമുള പാർഥസാരഥി ക്ഷേത്രം, തിരുവൻവണ്ടൂർ മഹാവിഷ്‌ണു ക്ഷേത്രം, തൃക്കൊടിത്താനം മഹാക്ഷേത്രം എന്നിവിടങ്ങളിൽ ദർശന സൗകര്യവും ആറന്മുള കണ്ണാടി നിർമാണവും പാക്കേജിലുണ്ട്‌. 20ന് വള്ളസദ്യയാത്ര നെയ്യാറ്റിൻകര ഡിപ്പോയിൽനിന്നാണ് ആരംഭിക്കുക. 
സംഘാംഗങ്ങളെ ആറന്മുള ക്ഷേത്രത്തിൽ മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ സ്വീകരിക്കും. 1150 രൂപയാണ് പാക്കേജ് നിരക്ക്. ബുക്കിങ്ങിന്: 9809494954. 21ന് തെന്മല ഇക്കോ ടൂറിസം ഏകദിന യാത്ര. നിരക്ക്‌ 1090 രൂപ. ബുക്കിങ്ങിന്: 98460 67232. 27ന് പൊന്മുടി, 28ന് തെന്മല എന്നിവിടങ്ങളിലേക്ക്‌ വനിതകൾക്ക് ഏകദിന യാത്ര. 
ബുക്കിങ്ങിന്: 8078388133. കൊച്ചിയിൽ അറബിക്കടലിലൂടെയുള്ള ആഡംബരക്കപ്പൽ യാത്ര സെപ്തംബർ 4ന് നടക്കും. നിരക്ക് 3800 രൂപ മുതിർന്നവർക്കും 2100 രൂപ പത്തു വയസ്സൽ താഴെയുള്ളവർക്ക്‌. 
ബുക്കിങ്ങിന്‌: 9746150100, 9846067232. സെപ്തം 3, 4 തീയതികളിലായി ദ്വിദിന കുമരകം, വാഗമൺ യാത്രയുണ്ട്‌. നിരക്ക്‌ 2950 രൂപ. ബുക്കിങ് നമ്പർ 98460 67232.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top