19 April Friday

മടവൂര്‍ വിക്രമന്‍ നായരുടെ ഓര്‍മ പുതുക്കി

വെബ് ഡെസ്‌ക്‌Updated: Thursday Aug 18, 2022
കിളിമാനൂർ 
സിപിഐ എം മടവൂരിൽ കെട്ടിപ്പടുക്കാൻ പരിശ്രമിച്ചവരിൽ പ്രമുഖനും  ദീർഘകാലം സിപിഐ എം ഏരിയ കമ്മിറ്റിയം​ഗം,  മടവൂർ പഞ്ചായത്ത് പ്രസിഡന്റ്, മടവൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, സിഐടിയു നേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന മടവൂർ വിക്രമൻനായരുടെ മൂന്നാം ചരമവാർഷികം സമുചിതമായി ആചരിച്ചു. സ്മൃതിമണ്ഡപത്തിലെ പുഷ്പാർച്ചനയ്ക്കുശേഷം നടന്ന അനുസ്മരണയോ​ഗത്തിൽ  സിപിഐ എം ജില്ലാ സെക്രട്ടറിയറ്റം​ഗം ബി പി മുരളി മുഖ്യപ്രഭാഷകനായി. ഡി ദീപ  അധ്യക്ഷയായി. 
സിപിഐ എം ജില്ലാ കമ്മിറ്റിയം​ഗം മടവൂർ അനിൽ, ഏരിയ സെക്രട്ടറി തട്ടത്തുമല ജയചന്ദ്രൻ,  കെ ​ഗോപാലപിള്ള, മടവൂർ സലിം, ശ്രീജ ഷൈജുദേവ് തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.  ലോക്കൽ സെക്രട്ടറി എച്ച് നാസർ സ്വാ​ഗതവും സുരേഷ് ബാബു നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top