19 April Friday
അഭിമാനമായി നഗരൂര്‍ പഞ്ചായത്ത്‌

കൃഷിഭൂമിയിലേക്ക് കൂടുതല്‍ വനിതകള്‍

വെബ് ഡെസ്‌ക്‌Updated: Thursday Aug 18, 2022
കിളിമാനൂർ
ജില്ലയിൽ ഏറ്റവുമധികം നെല്ല്‌ ഉൽപ്പാദിപ്പിക്കുന്ന പഞ്ചായത്ത്‌, കർഷകരിലധികവും വനിതകൾ. വിവിധ പദ്ധതികളുമായി കാർഷിക മേഖലയ്‌ക്ക്‌ പുത്തനുണർവ്‌ നൽകുകയാണ്‌ നഗരൂർ പഞ്ചായത്ത്‌. ജില്ലയിൽ ഏറ്റവും കൂടുതൽ നെൽക്കൃഷിയുള്ള കിളിമാനൂർ ബ്ലോക്കിലാണ്‌ നഗരൂർ പഞ്ചായത്ത്‌. ബ്ലോക്കിൽ തുടർച്ചയായി മൂന്ന്‌ വർഷവും ഏറ്റവും കൂടുതൽ നെല്ല്‌ ഉൽപ്പാദിപ്പിക്കുന്നതും നഗരൂർ പഞ്ചായത്താണ്‌. 
പഞ്ചായത്തിലെ കർഷകദിനാചരണം കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി പി മുരളി ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഡി സ്മിത അധ്യക്ഷയായി. ഒ എസ് അംബിക കർഷകരെ അനുമോദിച്ചു. പരിപാടിയുടെ ഭാഗമായി വിവിധ വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ പുതിയ കൃഷിയിടങ്ങൾ തെരഞ്ഞെടുത്ത് കൃഷിയാരംഭിച്ചു. 
പഞ്ചായത്തിലെ മുതിർന്ന കർഷകരായ പേരൂർ പടശേഖരത്തിലെ വാസുദേവ കുറുപ്പ്, നന്ദായ്‌വനം സ്വദേശി ശ്രീധരൻ നായർ എന്നിവരെയും കുട്ടി കർഷകനായ നെടുമ്പറമ്പ് ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി ആദിത്യനെയും ആദരിച്ചു. വേദിയിൽ ഫലവൃക്ഷത്തൈകളുടെ വിതരണവും നടന്നു. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഉണ്ണിക്കൃഷ്ണൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബി ശ്രീരാജ്, നഗരൂർ കൃഷി ഒഫീസർ എസ് റോഷ്ന, എ ഇബ്രാഹിം കുട്ടി തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top