20 April Saturday

മടവൂർ പഞ്ചായത്തിന്റെ എംസിഎഫ് കെട്ടിടം കത്തിനശിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 18, 2022
കിളിമാനൂർ
മടവൂർ പഞ്ചായത്തിന്റെ ചന്തയ്‌ക്ക്‌ അകത്തുള്ള ഹരിത കർമസേനയുടെ എംസിഎഫ് കെട്ടിടം കത്തിനശിച്ചു. ബുധൻ പകൽ 1.30 ഓടെയാണ് കെട്ടിടത്തിൽനിന്നും പുക ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. അഗ്നിരക്ഷാ സേനയുടെ കല്ലമ്പലം, ആറ്റിങ്ങൽ, കടയ്‌ക്കൽ സ്‌റ്റേഷനിൽനിന്നെത്തിയ സേനാംഗങ്ങൾ തീ നിയന്ത്രണ വിധേയമാക്കി. കെട്ടിടത്തിലുണ്ടായിരുന്ന പാഴ്‌വസ്‌തുക്കൾ കത്തിനശിച്ചു.
പഞ്ചായത്തിലെ ഹരിതകർമ്മ സേന വീടുകളിൽനിന്നും കടകളിൽനിന്നും ശേഖരിക്കുന്ന ഉപയോഗശൂന്യമായ പ്ലാസ്റ്റിക് വസ്‌തുക്കളാണിത്‌. അടുത്ത് കടകളും വീടുകളും വില്ലേജ് ഓഫീസുമുണ്ട്‌. അഗ്നിരക്ഷാസേനയുടെയും നാട്ടുകാരുടെയും സമയോചിത ഇടപെടലാണ്‌ വൻ അപകടം ഒഴിവാക്കിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top