27 April Saturday

കർഷകദിനം ആഘോഷിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 18, 2022

മംഗലപുരം പഞ്ചായത്തും കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച കർഷകദിനം വി ശശി എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

 വിളപ്പിൽ

അരുവിക്കര പഞ്ചായത്ത് കൃഷിഭവന്റെ കർഷക ദിനാചരണവും മികച്ച കർഷകരെ ആദരിക്കലും അരുവിക്കര പഞ്ചായത്ത് ഹാളിൽ  സംഘടിപ്പിച്ചു. അരുവിക്കര പഞ്ചായത്ത്‌ പ്രസിഡന്റ്‌ കളത്തറ മധു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ മറിയക്കുട്ടി അധ്യക്ഷയായി. ചടങ്ങിൽ കർഷകരായ പുഷ്പരാജ്, ബാലചന്ദ്രൻ നായർ, കെ ചന്ദ്ര,  പ്രസന്ന, പുഷ്പലേഖ, വിജയകുമാരൻ നായർ, കർഷക വിദ്യാർഥി കൃഷ്ണേന്ദു എന്നിവരെ ആദരിച്ചു. ഹരിലാൽ, വിജയൻ നായർ തുടങ്ങിയവർ സംസാരിച്ചു.
മംഗലപുരം 
മംഗലപുരം പഞ്ചായത്തും കൃഷിഭവനും സംയുക്തമായി കർഷകദിനം ആചരിച്ചു. യോഗം വി ശശി എംഎൽഎ ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന വിളംബരജാഥയിൽ പഞ്ചായത്ത്‌ പ്രസിഡന്റ് സുമ ഇടവിളാകം, വൈസ് പ്രസിഡന്റ് മുരളീധരൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വനജകുമാരി, ക്ഷേമ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ് സുനിൽ, കൃഷി ഓഫീസർ അലക്സ്‌ അജി, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങൾ, ഗ്രാമപഞ്ചായത്ത്‌ അംഗങ്ങൾ,പഞ്ചായത്ത്‌ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
കാട്ടാക്കട
നാടെങ്ങും ആഘോഷമാക്കി കർഷക ദിനാചരണം. സ്കൂളുകൾ, ഗ്രാമ പഞ്ചായത്ത് കൃഷി ഭവനുകൾ എന്നിവിടങ്ങളിൽ കർഷക ദിനാചരണ ചടങ്ങുകൾ  സംഘടിപ്പിച്ചു. മികച്ച കർഷകരെ ആദരിച്ചു.
പൂവച്ചൽ ഗ്രാമ പഞ്ചായത്ത് കൃഷിഭവനിൽ കർഷക ദിനാചരണം ജി സ്റ്റീഫൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി സനൽ കുമാർ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഒ ശ്രീകുമാരി, ഗ്രാമ പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.
കാട്ടാക്കട കൃഷി ഭവനിൽ  കർഷക ദിനാചരണം ഐ ബി സതീഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ അനിൽകുമാർ അധ്യക്ഷനായി. വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദുലേഖ മുഖ്യാതിഥിയായി. കൃഷി ഓഫീസർ അദ്രിക, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ലതകുമാരി, ഗ്രാമ പഞ്ചായത്തംഗങ്ങളായ ചാണിചന്ദ്രിക,എസ്.വിജയകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം സരളടീച്ചർ, വി ജെ സുനിത,ശ്രീക്കുട്ടി സതീഷ് എന്നിവർ സംസാരിച്ചു.
കിളിമാനൂർ
പള്ളിക്കൽ  പഞ്ചായത്തിന്റെയും കൃഷിഭവന്റെയും പള്ളിക്കൽ ഫാർമേഴ്സ് സർവീസ്  സഹകരണ ബാങ്കിന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷകദിനം  ആചരിച്ചു. വി ജോയ് എംഎൽഎ  ഉദ്ഘാടനംചെയ്‌തു.  പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എം മാധവൻകുട്ടി അധ്യക്ഷനായി. 
 ജില്ലാ പഞ്ചായത്തംഗം ടി ബേബി സുധ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എസ് നിഹാസ്, അഫ്സൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ എസ്‌ ഷീബ, രമ്യ, സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ എസ്എസ് ബിജു, പള്ളിക്കൽ ഫാർമേഴ്സ് സഹകരണ ബാങ്ക് പ്രസിഡന്റ്‌  എസ് നിസാം, പഞ്ചായത്ത് അംഗങ്ങളായ റീന കുമാരി, പി രഘുത്തമൻ, എസ് ഷിബിലി, നൂർജഹാൻ, നിസ, തസ്ലീനാ ബീഗം, മുബാറക്, അനിൽ പി നായർ തുടങ്ങിയവർ സംസാരിച്ചു. കൃഷിഓഫീസർ ജി ധന്യ സ്വാഗതവും അസി. കൃഷി ഓഫീസർ ജോയ് നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top