20 April Saturday

വികസനത്തിന്റെപേരിൽ ആരും വഴിയാധാരമാകില്ല: 
മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday May 18, 2022
തിരുവനന്തപുരം > വികസനത്തിന്റെ പേരിൽ ആരെയും വഴിയാധാരമാക്കുന്ന നയമല്ല സർക്കാരിന്റേതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായ രണ്ടാം നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി നിർമിച്ച 20,808 ലൈഫ്‌ വീടിന്റെ താക്കോൽ ദാനത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം തിരുവനന്തപുരത്ത്‌ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
 
ദേശീയപാതയ്ക്കായി കാസർകോടുമുതൽ തിരുവനന്തപുരംവരെ സ്ഥലമേറ്റെടുത്തിട്ടുണ്ട്‌. ഭൂമി വിട്ടുനൽകിയവരാരും വഴിയാധാരമായിട്ടില്ല. അവരെല്ലാം ഇന്ന്‌ സന്തുഷ്‌ടരാണ്‌. അത്ര വലിയ തുകയാണ്‌ നഷ്‌ടപരിഹാരമായി നൽകിയത്‌. വികസനത്തിനായി സ്ഥലം വിട്ടുകൊടുക്കുന്നതിലൂടെ നഷ്‌ടമല്ല ഉണ്ടാകുന്നതെന്ന്‌ എല്ലാവർക്കും അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
സംസ്ഥാനത്ത്‌ മറ്റിടങ്ങളിലെ വീടുകളുടെ താക്കോൽദാനം അതത്‌  ജനപ്രതിനിധികൾ നിർവഹിച്ചു. രണ്ടാം നൂറുദിന കർമ പരിപാടിയിൽ 20,000 വീട്‌ പൂർത്തീകരിക്കാനാണ്‌ ലക്ഷ്യമിട്ടിരുന്നത്‌. നിശ്‌ചിത സമയത്തിനകം 808 വീട്‌ അധികമായി നിർമിച്ചു. ആദ്യ നൂറുദിന കർമപരിപാടിയിൽ 12,000 കുടുംബത്തിന്‌ താക്കോൽ കൈമാറിയിരുന്നു. നിലവിൽ 34,374 വീട്‌ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്‌. 27 ഭവന സമുച്ചയങ്ങളുടെ നിർമാണവും പുരോഗമിക്കുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top