24 April Wednesday

301 പേർക്ക് പട്ടയം നൽകി

വെബ് ഡെസ്‌ക്‌Updated: Wednesday May 18, 2022

സുമതിയമ്മ മന്ത്രി കെ രാജനിൽനിന്ന് ആദ്യ പട്ടയം ഏറ്റുവാങ്ങുന്നു

നെടുമങ്ങാട് 
സാധാരണക്കാരായ മനുഷ്യർക്ക് അർഹതപ്പെട്ട ഭൂമി കൊടുക്കുന്നതിന് വേണ്ടി നിയമനിർമാണം ആവശ്യമായി വന്നാൽ അതുചെയ്യുമെന്ന് റവന്യു മന്ത്രി കെ രാജൻ. നെടുമങ്ങാട് താലൂക്കുതല പട്ടയ വിതരണമേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. നഗരസഭയിലെ പേരുമല തടത്തരികത്ത് വീട്ടിൽ സുമതിയമ്മ മന്ത്രി കെ രാജനിൽനിന്ന് ആദ്യ പട്ടയം ഏറ്റുവാങ്ങി. പട്ടയ വിതരണത്തിനായി പ്രത്യേക കൗണ്ടറുകൾ സജ്ജമാക്കിയിരുന്നു.
 
നെടുമങ്ങാട് താലൂക്കിൽ 301 പേർക്കാണ്‌ പട്ടയം നൽകിയത്‌. മന്ത്രി ജി ആർ അനിൽ അധ്യക്ഷനായി. കലക്ടർ നവ്‌ജ്യോത്‌ ഖോസ, അടൂർ പ്രകാശ് എംപി, ഡി കെ മുരളി എംഎൽഎ, നെടുമങ്ങാട് നഗരസഭാ ചെയർപേഴ്‌സൺ സി എസ് ശ്രീജ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ വി അമ്പിളി, കോമളം, ഇന്ദുലേഖ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top