26 April Friday

മോണിങ്‌ വാക്കുമായി ഡിവൈഎഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Saturday Mar 18, 2023

ഡിവൈഎഫ്ഐ സംഘടിപ്പിച്ച മോണിങ്‌ വാക്ക്

കോവളം

സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ പ്രചാരണാർഥം  ഡിവൈഎഫ്ഐ കോവളം മണ്ഡലം കമ്മിറ്റി മോണിങ്‌ വാക്ക് സംഘടിപ്പിച്ചു. സിപിഐ എം കോവളം മണ്ഡലം സെക്രട്ടറി പി എസ് ഹരികുമാർ  ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്‌ വി അനൂപ്, മണ്ഡലം സെക്രട്ടറി ശിജിത്ത് ശിവസ്, ജില്ലാ കമ്മിറ്റി അംഗം മണിക്കുട്ടൻ, സിപിഐ എം മണ്ഡലം കമ്മിറ്റി അംഗങ്ങളായ കെ എസ് സജി, ബി ബാബു, എൻ ബിനുകുമാർ തുടങ്ങിയവർ പങ്കെടുത്തു. കോവളത്തുനിന്നും ആരംഭിച്ച നടത്തം വിഴിഞ്ഞത്ത് സമാപിച്ചു. 

ശനി വൈകിട്ട്‌ മൂന്നിനാണ് കാഞ്ഞിരംകുളം ജങ്‌ഷനിൽ ജാഥയ്ക്ക് കോവളം മണ്ഡലം കമ്മിറ്റിയുടെ സ്വീകരണം . സ്വീകരണത്തിനായി വിപുലമായ  ഒരുക്കങ്ങളാണ് കാഞ്ഞിരംകുളത്ത്. 

നഗരത്തിൽ ഇന്ന് 
മൂന്ന് മുതൽ 
ഗതാഗത ക്രമീകരണം

തിരുവനന്തപുരം

ജനകീയ പ്രതിരോധ ജാഥയുടെ സമാപനസമ്മേളനത്തോടനുബന്ധിച്ച് ശനി പകൽ മൂന്നുമുതൽ സിറ്റി പൊലീസ് നഗരത്തിൽ ഗതാഗതക്രമീകരണം ഏർപ്പെടുത്തും. തിരക്കിന് അനുസരിച്ച് വാഹനങ്ങൾ വഴി തിരിച്ചുവിടും.  പരാതികൾ അറിയിക്കാം: 9497930055, 9497990006, 9497980001.

    ശനിയാഴ്ച ജാഥാ സമാപന സമ്മേളനത്തിനെത്തുന്ന വാഹനങ്ങൾ നിർത്തിയിടുന്നതിൽ ക്രമീകരണം ഏർപ്പെടുത്തി. നേമം, തിരുവനന്തപുരം മണ്ഡലങ്ങളിൽനിന്നുള്ള വാഹനങ്ങൾ അട്ടക്കുളങ്ങരയിൽ പ്രവർത്തകരെ ഇറക്കി ബൈപാസിൽ നിർത്തിയിടണം. കഴക്കൂട്ടം മണ്ഡലത്തിൽനിന്നുള്ളവ എസ്‌‌പി ഫോർട്ട് –-വെട്ടിമുറിച്ചകോട്ട വഴി പഴവങ്ങാടിയിലെത്തി പ്രവർത്തകരെ ഇറക്കി ഈഞ്ചയ്ക്കലിൽ നിർത്തിയിടാം. വട്ടിയൂർക്കാവ് മണ്ഡലങ്ങളിൽ നിന്നുള്ളവ മേട്ടുക്കട–- ശൂരക്കാട്ടു പാളയം വഴി പവർഹൗസിലെത്തി പ്രവർത്തകരെ ഇറക്കി ഈഞ്ചയ്ക്കലിൽ നിർത്തിയിടണം.

 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top