തിരുവനന്തപുരം
വെള്ളറടയിലെ തെക്കൻ കുരിശുമല തീർഥാടനത്തിന് ഞായർ കൊടിയേറും. വൈകിട്ട് 6.30ന് തമിഴ്നാട് ഐടി മന്ത്രി മനോ തങ്കരാജ് ഉദ്ഘാടനം ചെയ്യും. നെയ്യാറ്റിൻകര രൂപതാ മെത്രാൻ ഡോ. വിൻസന്റ് സാമുവൽ അധ്യക്ഷനാകും. സി കെ ഹരീന്ദ്രൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. 26 വരെയാണ് ഒന്നാംഘട്ട തീർഥാടനം. രണ്ടാംഘട്ടം ഏപ്രിൽ രണ്ടുമുതൽ എട്ടുവരെ നടക്കും. ഓശാന ഞായർ, പെസഹാ വ്യാഴം, ദുഃഖവെള്ളി, വലിയ ശനിയാഴ്ച ചടങ്ങുകളും കുരിശുമലയിൽ നടത്തുമെന്ന് ഡയറക്ടർ മോൺ. വിൻസെന്റ് കെ പീറ്റർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തീർഥാടന ഒരുക്കങ്ങൾ സി കെ ഹരീന്ദ്രൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. തീർഥാടനവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് ആറരകോടി ചെലവിൽ നിർമിച്ച കൂതാളി കുരിശുമല- കത്തിപ്പാറ റിങ് റോഡ് തുറന്നുകൊടുത്തു. കെഎസ്ഇബി ഗ്രാമപഞ്ചായത്തുമായി ചേർന്ന് തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണിയും പൂർത്തീകരിച്ചു. തീർഥാടകർക്ക് മികച്ച സൗകര്യങ്ങളാണ് തെക്കൻ കുരിശുമലയിൽ ഒരുക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..