29 March Friday
നിയമസഭയിലെ അക്രമം

പ്രതിപക്ഷ എംഎൽഎമാർ നൽകിയ പരാതികൾ വ്യാജം

വെബ് ഡെസ്‌ക്‌Updated: Saturday Mar 18, 2023
തിരുവനന്തപുരം
നിയമസഭയിലെ  സംഘർഷവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ എംഎൽഎമാർ നൽകിയ പരാതികൾ പലതും  വ്യാജം.  വാച്ച് ആൻഡ് വാർഡ് ആക്രമിച്ചെന്ന് പരാതി നൽകിയ പ്രതിപക്ഷ എംഎൽഎ ടി ജെ സനീഷ് കുമാർ ജോസഫിനും കെകെ രമയ്ക്കും കൈയ്ക്ക്  ഒടിവോ പൊട്ടലോ ഇല്ലെന്ന് പൊലീസ് പറഞ്ഞു.   
അന്വേഷണത്തിന്റെ ഭാഗമായി, പരിക്കേറ്റ എംഎൽഎമാരെയും വാച്ച് ആൻഡ് വാർഡുമാരെയും ചികിത്സിച്ച ഡോക്ടർമാരുടെ മൊഴിയും മ്യൂസിയം പൊലീസ് രേഖപ്പെടുത്തി. വെള്ളിയാഴ്ച ഡോക്ടർമാരുടെ സമരമായതിനാൽ അന്വേഷക സംഘത്തിന് മൊഴിയെടുപ്പ് പൂർത്തിയാക്കാനായില്ല.
ജനറൽ ആശുപത്രിയിലാണ് കെകെ രമ ഉൾപ്പെടെയുള്ളവർ ചികിത്സ തേടിയത്. വാച്ച് ആൻഡ് വാർഡുമാരുടെയും ഭരണ- പ്രതിപക്ഷത്തിന്റെയും പരാതികളുടെ അടിസ്ഥാനത്തിലാണ് മ്യൂസിയം പൊലീസ് വിവിധ കേസുകൾ രജിസ്റ്റർ ചെയ്തത്. പരാതികളിൽ വ്യക്തത വരുത്താൻ സഭയിലെ ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കും. അതിനായി സ്പീക്കറുടെ അനുമതി തേടും.  
കെ കെ രമ  സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ പരാതി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം ആർ അജിത് കുമാറിന് തുടർ നടപടിക്കായി കൈമാറി. ഔദ്യോഗിക ജോലിക്കിടെ പ്രതിപക്ഷ എംഎൽഎമാർ ആക്രമിച്ച് കൈയൊടിച്ചെന്ന വനിതാ വാച്ച് ആൻഡ് വാർഡ് ഷീനയുടെ പരാതിയിലും കേസ് എടുത്തിട്ടുണ്ട്. ഔദ്യോഗിക ജോലി തടസ്സപ്പെടുത്തി ആക്രമിച്ച് കൈയൊടിച്ചതിനാണ് ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top