23 April Tuesday

കാറുകൾ കത്തിച്ച കേസിലെ 
പ്രതികൾ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Saturday Mar 18, 2023
വെഞ്ഞാറമൂട്
വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന  കാറുകൾ കത്തിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. വർക്കല വെണ്ണിക്കോണം ചരുവിള വീട്ടിൽ രാജ് കുമാർ (39), മണമ്പൂർ, ഒറ്റൂർ വലിയവിള വീട്ടിൽ അനിൽകുമാർ (51) എന്നിവരാണ് അറസ്റ്റിലായത് . വ്യാഴാഴ്ച പുലർച്ചെ രണ്ടോടെയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വെഞ്ഞാറമൂട് വലിയകട്ടയ്ക്കാൽ മുരുകവിലാസത്തിൽ മുരുകന്റെ രണ്ട് കാറാണ് തീയിട്ട് നശിപ്പിച്ചത്. കൈയിൽ ഇന്ധനക്കുപ്പിയുമായി എത്തി കാറുകളുടെ മുകളിലേക്ക് ഇന്ധനം വീഴ്ത്തി തീയിടുകയായിരുന്നു. പുറത്തിറങ്ങിയ വീട്ടുകാരും അയൽവാസികളും ചേർന്ന് തീ കെടുത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. 
ആൾട്രോസ്, ഫോർച്യൂണർ കാറുകളാണ് കത്തിച്ചത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് വീട്ടുടമസ്ഥൻ മുരുകനും പ്രതികളിൽ ഒരാളായ അനിൽ കുമാറും വിദേശത്ത് കൂട്ടുകച്ചവടമായിരുന്നു. അവിടെ വച്ചുണ്ടായ സാമ്പത്തിക തർക്കങ്ങൾ ഇവരെ ശത്രുക്കളാക്കുകയും നാട്ടിൽ എത്തിയ അനിൽ കുമാർ തന്റെ സഹായിയായ രാജ്കുമാറിന്റെ സഹായത്തോടെ മുരുകന്റെ വീട്ടിൽ എത്തി കാർ കത്തിക്കുകയുമായിരുന്നു.  
ആറ്റിങ്ങൽ ഡിവൈഎസ്‌പി ജയകുമാറിന്റെ നേതൃതത്തിൽ  നർകോട്ടിക്സ്‌ സെൽ ഡിവൈഎസ്‌പി റാഷിദ്,വെഞ്ഞാറമൂട് സി ഐ അനൂപ് കൃഷ്ണ , എസ് ഐ  ഷാൻ, ഷാജി, ഫിറോസ് ഖാൻ , എസ് സി പി ഒ മാരായ ദിലിപ് , അനൂപ്, സജിത്  എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ വർക്കല നരിക്കല്ലു മുക്കിൽനിന്നും പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു .
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top