24 April Wednesday

പിബിഎംഎസ് വായ്‌പ 
വിതരണം ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 18, 2022

കെഎസ്എഫ്ഇ നെടുമങ്ങാട് ഈവനിങ്‌ ശാഖാ ബ്രാഞ്ച് മാനേജർ പി സുരേഷ്‌കുമാർ പിബിഎംഎസ്‌ വായ്‌പ വിതരണത്തിന്റെ ശാഖാതല ഉദ്‌ഘാടനം നിർവഹിക്കുന്നു

നെടുമങ്ങാട്
കെഎസ്എഫ്ഇ നെടുമങ്ങാട് ഈവനിങ്‌ ശാഖയിലെ  ആദ്യ പ്രവാസി ഭദ്രത മൈക്രോ സ്കീം (പിബിഎംഎസ്) വായ്‌പ വിതരണം ആരംഭിച്ചു. ബ്രാഞ്ച് മാനേജർ പി സുരേഷ്‌കുമാർ നെടുമങ്ങാട് പത്താംകല്ലിൽ ഷിബിന മൻസിലിൽ എം സലീമിന് ചെക്ക് കൈമാറി വായ്‌പവിതരണം  ശാഖാതല ഉദ്‌ഘാടനം നിർവഹിച്ചു. ഡെപ്യൂട്ടി മാനേജർ കസ്തൂരി, അസിസ്റ്റന്റ് മാനേജർ ദർശന അനിൽ എന്നിവർ സംസാരിച്ചു. 
മടങ്ങിവന്ന പ്രവാസികൾക്ക് സ്വയംതൊഴിൽ കണ്ടെത്താനും സംരംഭങ്ങൾ തുടങ്ങാനും 25 ശതമാനം സബ്സിഡിയോടെ ആറ്‌ ശതമാനം പലിശയ്ക്ക് വായ്‌പ നൽകുന്ന പദ്ധതിയാണ് പിബിഎംഎസ്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top