തിരുവനന്തപുരം
പാമ്പ് സ്‌നേഹി വാവ സുരേഷിന് വാഹനാപകടത്തിൽ പരിക്ക്. മൂക്കിന് പരിക്കേറ്റ സുരേഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനത്തിന്റെ ഡ്രൈവർക്കും പരിക്കുണ്ട്. തിങ്കൾ വൈകിട്ട് പോത്തൻകോടായിരുന്നു അപകടം.  
പ്രസവം കഴിഞ്ഞ് മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന് വീട്ടിലേക്കുപോയ യുവതിയും കുടുംബവും സഞ്ചരിച്ച കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഒമ്പത് ദിവസം  പ്രായമായ കുഞ്ഞുൾപ്പെടെ ഈ കാറിൽ ഉണ്ടായിരുന്നു. ഇവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 
 
      
        
        
		
              
	
ദേശാഭിമാനി  വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്. 
വാട്സാപ്പ് ചാനൽ   സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..