25 April Thursday

പ്രതിഭാ പുരസ്‌കാരവിതരണം

വെബ് ഡെസ്‌ക്‌Updated: Sunday Oct 17, 2021

ഡോ. എ പി ജെ അബ്ദുൽ കലാം ബാലപ്രതിഭാ പുരസ്കാരവിതരണം മന്ത്രി വി ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്യുന്നു. 
ഐ ബി സതീഷ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സുരേഷ്കുമാർ, ടി ശരത്ചന്ദ്രപ്രസാദ്, പൂവച്ചൽ സുധീർ 
എന്നിവർ സമീപം

തിരുവനന്തപുരം
എ പി ജെ അബ്ദുൽ കലാമിന്റെ തൊണ്ണൂറാം ജന്മദിനത്തോടനുബന്ധിച്ച് ഡോ. എ പി ജെ അബ്ദുൽ കലാം സ്റ്റഡി സെന്റർ വിവിധ മേഖലകളിൽ മികവു പുലർത്തിയ വിദ്യാർഥികൾക്ക്  ബാലപ്രതിഭാ പുരസ്കാരം നൽകി. മന്ത്രി വി ശിവൻകുട്ടി പുരസ്‌കാരം വിതരണം ചെയ്തു. 
ഐ ബി സതീഷ് എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ്കുമാർ, ടി ശരത്ചന്ദ്രപ്രസാദ്, സ്റ്റഡി സെന്റർ ഡയറക്ടർ പൂവച്ചൽ സുധീർ, ഭാരത് ഭവൻ സെക്രട്ടറി പ്രമോദ് പയ്യന്നൂർ,  നിംസ് ജനറൽ മാനേജർ ഡോ. കെ എ സജു, കലാപ്രേമി ബഷീർ ബാബു, അഡ്വ. എസ് ജലീൽ മുഹമ്മദ്, മുഹമ്മദ് ആസിഫ്, സി ആർ ഉദയകുമാർ, അഡ്വ. എ കെ  ആഷിർ തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top