29 March Friday

ഇടനിലക്കാരെ ഒഴിവാക്കി ആനുകൂല്യങ്ങൾ നേരിട്ട് നൽകാനായി: മന്ത്രി ശിവൻകുട്ടി

വെബ് ഡെസ്‌ക്‌Updated: Friday Sep 17, 2021
പാറശാല - 
ജനകീയാസൂത്രണ പ്രസ്ഥാനത്തിലൂടെ ഇടനിലക്കാരെ ഒഴിവാക്കി ആനുകൂല്യങ്ങൾ നേരിട്ട് അർഹരായവർക്ക് നൽകുവാൻ എൽഡിഎഫ് സർക്കാരിന് സാധിച്ചെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.  കാരോട് നിറവ് ഭവനസമുച്ചയത്തിന്റെ  താക്കോൽ കൈമാറ്റം നിർവഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ത്യക്ക് മാതൃകയായി പ്രവർത്തിക്കുന്ന മതേതരത്വ സർക്കാരാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരെന്നും മന്ത്രി പറഞ്ഞു . കെ ആൻസലൻ എംഎൽഎ  അധ്യക്ഷനായി.
അർഹരായ കൂടുതൽ മത്സ്യത്തൊഴിലാളികളെ അടുത്ത ഘട്ടത്തിൽ നിർമാണമാരംഭിക്കുന്ന 24ഫ്ലാറ്റിൽ ഉൾപ്പെടുത്തുവാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്ന്‌ കെ ആൻസലൻ എംഎൽഎ പറഞ്ഞു.  പാർപ്പിടവും ഭൂമിയുമില്ലാത്ത മുഴുവൻ മത്സ്യത്തൊഴിലാളികൾക്കും കിടപ്പാടം നിർമിച്ച് നൽകും. ഭൂമിയുള്ളവർക്ക് വീട് നിർമിക്കുന്നതിന് ഫണ്ട് അനുവദിക്കുമെന്നും എംഎൽഎ  പറഞ്ഞു. 
  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എസ് കെ ബെൻഡാർവിൻ, കുളത്തൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ജി സുധാർജ്ജുനൻ, കാരോട് പ്രസിഡന്റ്‌ എം രാജേന്ദ്രൻ നായർ, ജില്ലാ പഞ്ചായത്തംഗം സൂര്യ എസ് പ്രേം, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സോണിയ ആന്റണി, എസ് ബി ആദർശ്, ജനപ്രതിനിധികളായ റ്റി ആഗ്നസ്, ഡെവിൾസ് മേരി, സി എ ജോസ്, അജിത്ത് പൊഴിയൂർ, കെ സലീല, സി ആർ അജിത, ടി സന്തോഷ് രാജ്, ഗീതസുരേഷ്, കൊല്ലങ്കോട് ഇടവക വികാരി ആന്റോ ജോറിസ്, പരുത്തിയൂർ ഇടവക വികാരി ജേക്കബ് സ്റ്റെല്ലസ്, സിപിഐ എം ഏരിയ സെക്രട്ടറി എസ് അജയകുമാർ, സ്വാഗത സംഘം സെക്രട്ടറി എസ് സുരേഷ് തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top