28 March Thursday
യുവസാഗരം

ഫ്രീഡം സ്ട്രീറ്റ്

വെബ് ഡെസ്‌ക്‌Updated: Wednesday Aug 17, 2022

പൂജപ്പുര മെെതാനിയിൽ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഫ്രീഡം സ്‌ട്രീറ്റ്‌ ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. ഡിവെെഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് സമീപം

തിരുവനന്തപുരം
സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷിക ദിനത്തിൽ യുവജന മഹാപ്രവാഹം സൃഷ്ടിച്ച്‌ ഡിവൈഎഫ്‌ഐ ഫ്രീഡം സ്‌ട്രീറ്റ്‌. ‘എന്റെ ഇന്ത്യ, എവിടെ ജോലി, എവിടെ ജനാധിപത്യം’ മുദ്രാവാക്യം ഉയർത്തി ജില്ലാ കമ്മിറ്റി പൂജപ്പുരയിൽ സംഘടിപ്പിച്ച ഫ്രീഡം സ്‌ട്രീറ്റിൽ ആയിരങ്ങൾ അണിനിരന്നു. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പൊരുതി നേടിയ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുമെന്ന് യുവജനങ്ങൾ പ്രതിജ്ഞയെടുത്തു. 
 
19 ബ്ലോക്ക് കമ്മിറ്റിയും പ്രകടനമായാണ്‌ പൂജപ്പുര മൈതാനിയിൽ എത്തിയത്‌. "പാട്ടും പറച്ചിലും’ കലാപരിപാടി അരങ്ങേറി. പൊതുസമ്മേളനം മുഖ്യമന്ത്രി  പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി അനൂപ് അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, മന്ത്രി വി ശിവൻകുട്ടി, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്‌, ജില്ലാ സെക്രട്ടറി ഡോ. ഷിജൂഖാൻ, നടൻ പ്രേംകുമാർ, സിഐടിയു സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽകുമാർ, മഹിളാ അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ് പുഷ്പലത, മേയർ ആര്യ രാജേന്ദ്രൻ, കരമന ഹരി, എസ് എ സുന്ദർ, എസ്‌ ജയിൽകുമാർ, എ എം അൻസാരി, പ്രതിൻ സാജ് കൃഷ്ണ, ആർ എസ് ബാലമുരളി, വി എ വിനീഷ്, എസ് എസ് നിതിൻ, എൽ എസ് ലിജു, ആദർശ് ഖാൻ, ആർ ഉണ്ണികൃഷ്ണൻ, എസ് ഷാഹിൻ എന്നിവർ സംസാരിച്ചു. ഡിവൈഎഫ്‌ഐ ജില്ലാ ട്രഷറർ വി എസ് ശ്യാമ ഫ്രീഡം സ്ട്രീറ്റ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top