17 September Wednesday

മെഡിക്കൽ കോളേജ്‌ മേല്‍പ്പാലം 
നാടിന്‌ സമര്‍പ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 17, 2022

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ക്യാമ്പസിലെ പുതിയ മേല്‍പ്പാലം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം
മെഡിക്കല്‍ കോളേജ്‌ മേൽപ്പാലം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന്‌ സമർപ്പിച്ചു. 717.29 കോടി ചെലവില്‍ മെഡിക്കല്‍ കോളേജിനായി നടപ്പാക്കുന്ന മാസ്റ്റര്‍പ്ലാനിലെ പ്രധാനപ്പെട്ട പദ്ധതിയാണ് 256 മീറ്റര്‍ നീളമുള്ള മേല്‍പ്പാലം. ശ്രീചിത്ര മുതല്‍ മെന്‍സ് ഹോസ്റ്റല്‍വരെ നീളുന്ന പാലം യാഥാര്‍ഥ്യമായതോടെ ആശുപത്രിക്കകത്തേക്കുള്ള പ്രധാന കവാടംവഴിയുള്ള വാഹനഗതാഗതം വലിയൊരളവുവരെ കുറയ്ക്കുന്നതിന് സാധ്യമാകും. ചടങ്ങില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയായി. കടകംപള്ളി സുരേന്ദ്രന്‍ എംഎൽഎ മുഖ്യാതിഥിയായി. 
 
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ഡി സുരേഷ്‌കുമാര്‍, കൗണ്‍സിലർ ഡി ആര്‍ അനില്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. തോമസ്‌ മാത്യു, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കലാകേശവന്‍, മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട്‌ ഡോ. എ നിസാറുദീന്‍, എസ്എടി ആശുപത്രി സൂപ്രണ്ട് ഡോ. എസ് ബിന്ദു എന്നിവര്‍ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top