24 April Wednesday

ആകർഷകങ്ങളായ വിനോദയാത്രാ 
പാക്കേജുകളുമായി കെഎസ്ആർടിസി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 17, 2022

നെയ്യാറ്റിൻകര

ആറന്മുള വള്ളസദ്യക്ക്  പങ്കെടുക്കാൻ  യാത്രക്കാർക്ക് കെഎസ്ആർടിസി അവസരമൊരുക്കുന്നു.  20നു സംസ്ഥാനത്തെ ആദ്യത്തെ - വള്ളസദ്യയാത്ര നെയ്യാറ്റിൻകര ഡിപ്പോയിൽനിന്നാണ് ക്രമീകരിച്ചിരിക്കുന്നത്. 
 
സംഘാംഗങ്ങളെ ആറന്മുള ക്ഷേത്രത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ സ്വീകരിക്കും. 1150 രൂപയാണ് പാക്കേജ് നിരക്ക്. ബുക്കിങ്ങിന് 9809494954  നമ്പരിൽ ബന്ധപ്പെടണം.  21 ന് തെന്മല ഇക്കോ ടൂറിസം കാഴ്ചകൾ ആസ്വദിക്കാനായി നെയ്യാറ്റിൻകരയിൽനിന്ന് ഏകദിന യാത്ര. 1090 രൂപ യാത്രാനിരക്കുള്ള പാക്കേജ് ബുക്കിങ്ങിന് 98460 67232  നമ്പരിൽ ബന്ധപ്പെടണം. 27ന് പൊന്മുടിയിലേക്കും 28ന് തെന്മലയിലേക്കും വനിതകൾക്ക് മാത്രമുള്ള ഏകദിന യാത്രകളുണ്ട്‌. ബുക്കിങ്ങിന് 8078388133  നമ്പരിൽ ബന്ധപ്പെടണം. നെയ്യാറ്റിൻകരയിൽനിന്ന് കൊച്ചിയിൽ എസി ബസിൽ എത്തി  അറബിക്കടലിലൂടെയുള്ള ആഡംബരക്കപ്പൽ യാത്ര സെപ്തംബർ നാലിനു നടക്കും. 3800 രൂപ മുതിർന്നവർക്കും 2100 രൂപ പത്തു വയസ്സിൽ താഴെയുള്ളവർക്കും നിരക്ക് ഈടാക്കുന്ന കപ്പൽ യാത്രാ ബുക്കിങ്‌ നമ്പരുകൾ 9746150100, 9846067232 എന്നിവയാണ്.  യാത്രാ പ്രേമികൾക്കായി വിപുലവും ആകർഷകവുമായ യാത്രാ പാക്കേജുകൾ ഒരുക്കുന്ന കെഎസ്ആർടിസിയുടെ ചിങ്ങമാസപ്പുലരിയിലെ ബജറ്റ് ടൂർ തീർഥാടന -ഉല്ലാസയാത്രകൾ സമ്പൂർണ വിജയമാക്കണമെന്ന് ക്ലസ്റ്റർ ഓഫീസർ എസ് മുഹമ്മദ് ബഷീർ, എടിഒ സജിത് കുമാർ, ടൂറിസം സെൽ കോ–-ഓർഡിനേറ്റർ എൻ കെ  രഞ്ജിത് എന്നിവർ അഭ്യർഥിച്ചു. യാത്രക്കാരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും 8089399905, 9846067232  നമ്പരുകളിൽ അറിയിക്കാം

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top