28 March Thursday

നിയന്ത്രണംവിട്ട ബസ് 
കടയിലേക്ക് ഇടിച്ചുകയറി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 17, 2022

മഞ്ചാടിമൂട്ടില്‍ ബസ് കടയിലേക്ക് ഇടിച്ച് കയറിയ നിലയില്‍

വെഞ്ഞാറമൂട്
നിയന്ത്രണംവിട്ട ബസ് ബൈക്ക് യാത്രികനെ ഇടിച്ച് തെറിപ്പിച്ചശേഷം ഇലക്ട്രിക് പോസ്റ്റ് തകർത്ത് കടയിലേക്ക് ഇടിച്ചുകയറി. അപകടത്തില്‍ ഒരാള്‍ക്ക് പരിക്ക്. ബൈക്ക് യാത്രികനായ വെമ്പായം കുഞ്ചിക്കുഴി മിനി ഭവനില്‍ അനില്‍കുമാറിനാ(47)ണ് പരിക്കേറ്റത്. 
 
തിങ്കൾ പകൽ രണ്ടിന് എംസി റോഡില്‍ വെമ്പായത്തിനു സമീപം മഞ്ചാടിമൂട്ടിലായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്ന്‌ ആലുവയിലേക്ക്‌ പോകുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്. എതിരെ വന്ന ബൈക്കില്‍ ഇടിച്ച് നിയന്ത്രണംവിട്ട് ബസ് സമീപത്തെ ഇലക്ട്രിക്‌ പോസ്റ്റ് ഇടിച്ച് തകര്‍ത്തശേഷം കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. 
 
ഇടിയില്‍ പോസ്റ്റ് ഒടിഞ്ഞ് ബസിനു മുകളിലേക്ക് വീണു. വൈദ്യുതി ബന്ധം നഷ്ടപ്പെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പരിക്കേറ്റയാളെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top