08 May Wednesday

പൊതുവിദ്യാലയങ്ങളിൽ വിപ്ലവകരമായ
മാറ്റങ്ങൾ: മന്ത്രി വി ശിവൻകുട്ടി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 17, 2022

കിളിമാനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വി ശിവൻകുട്ടി നിർവഹിക്കുന്നു

കിളിമാനൂർ
പൊതുവിദ്യാലയങ്ങളിൽ പിണറായി സർക്കാർ നടപ്പാക്കിയത് വിപ്ലവകരമായ മാറ്റങ്ങളെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി . കിളിമാനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാകിരണം പദ്ധതിയിൽ കിഫ്ബി മൂന്ന്‌ കോടി രൂപ ചെലവഴിച്ച് നിർമിച്ച ഹൈടെക് ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ നടപ്പാക്കിയ നവകേരള കർമപദ്ധതിയിൽ ഒന്ന്‌ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞമായിരുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം നൽകിയ ഊർജത്താൽ ഏതാണ്ട് 10 ലക്ഷത്തോളം കുട്ടികൾ അധികമായി പൊതു വിദ്യാലയങ്ങളിൽ എത്തിയെന്നും അദ്ദേഹം പറഞ്ഞു.
 
 ഒ എസ് അംബിക എംഎൽഎ അധ്യക്ഷയായി.  എസ്എസ്എൽസിക്കും പ്ലസ്ടുവിനും  എല്ലാ വിഷയത്തിനും എപ്ലസ് നേടിയവർക്കുള്ള ഉപഹാരങ്ങൾ അടൂർ പ്രകാശ് എംപി വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി പി മുരളി, പഞ്ചായത്ത് പ്രസിഡന്റ് ടി ആർ മനോജ് എന്നിവർ വിശിഷ്ടാതിഥികളായി. ജില്ലാ പഞ്ചായത്ത് മെമ്പർ ജി ജി ഗിരികൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്തംഗം സജികുമാർ, സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ കൊട്ടറ മോഹൻ കുമാർ, പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ–-ഓർഡിനേറ്റർ എസ് ജവാദ്, എഇഒ വി എസ് പ്രദീപ്, ബിപിസി വി ആർ സാബു, സിപിഐ എം കിളിമാനൂർ ഏരിയ സെക്രട്ടറി തട്ടത്തുമല ജയചന്ദ്രൻ, കോൺഗ്രസ്  ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എം കെ ഗംഗാധരതിലകൻ, സിപിഐ മണ്ഡലം സെക്രട്ടറി എ എം റാഫി, എസ്എംസി ചെയർമാൻ യു എസ് സുജിത്, പിടിഎ വൈസ് പ്രസിഡന്റ് ജി ഹരികൃഷ്ണൻ നായർ, പ്രിൻസിപ്പൽ ഇൻ ചാർജ് മിനി, ഡെപ്യൂട്ടി എച്ച്എം ഡോ. എൻ അനിൽകുമാർ, സ്റ്റാഫ് സെക്രട്ടറി ഉൻമേഷ് ബി, ശ്രീജാ ഷൈജുദേവ്, സ്കൂൾ ഹെഡ്മാസ്റ്റർ എൻ സുനിൽകുമാർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top