25 April Thursday

നഗരവികസനം വേഗത്തിലാക്കണം

സ്വന്തം ലേഖകൻUpdated: Monday Jan 17, 2022
പാറശാല
തലസ്ഥാന നഗരവികസനം വേഗത്തിലാക്കണമെന്ന്‌ സിപിഐ എം ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കാലാകാലങ്ങളിൽ അധികാരത്തിൽ വന്ന ഇടതുപക്ഷ സർക്കാരുകളാണ് തലസ്ഥാന നഗര വികസനത്തിന് സഹായം നൽകിയത്.
വിഴിഞ്ഞം തുറമുഖം യാഥാർഥ്യത്തിലേക്ക് എത്തുകയാണ്. ഇതുമായി ബന്ധപ്പെട്ട അനുബന്ധ സൗകര്യങ്ങൾ ഏർപ്പെടുത്തണം. ലോജിസ്റ്റിക്, മാരിടൈം, ഇന്റർനാഷണൽ ലോ തുടങ്ങിയ വിഷയങ്ങളിൽ കോഴ്സുകൾ തുടങ്ങാനും അനുബന്ധ തൊഴിലിടങ്ങൾ ഒരുക്കാനും കഴിഞ്ഞാലേ തുറമുഖത്തിന്റെ നേട്ടങ്ങൾ ലഭ്യമാക്കാനാകൂ. വിഷയങ്ങളിൽ കോഴ്സുകൾ തുടങ്ങാനും അനുബന്ധ തൊഴിലിടങ്ങൾ ഒരുക്കാനും കഴിയണം.
ടെക്നോസിറ്റി, ലൈഫ് സയൻസ് പാർക്ക് എന്നിവ നിർമാണം പൂർത്തിയാക്കണം. വ്യവസായ ഇടനാഴി യാഥാർഥ്യമാക്കണം. തീരദേശ, മലയോര മേഖലകളിൽ റോഡുകൾ ആധുനിക രീതിയിൽ സാക്ഷാൽക്കരിക്കണം.
തലസ്ഥാന വികസന പാക്കേജ് യാഥാർഥ്യമാക്കാൻ എൽഡിഎഫ്‌ സർക്കാർ നടത്തുന്ന പരിശ്രമങ്ങൾക്ക് കേന്ദ്രസഹായം ഉറപ്പുവരുത്തണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു. കേന്ദ്ര സർവീസിലെയും പൊതുമേഖലയിലെയും ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിൽ അടിയന്തരമായി നിയമനം നടത്തുക, തിരുവനന്തപുരത്ത് ഹൈക്കോടതി ബഞ്ച് പുനഃസ്ഥാപിക്കുക,  കിള്ളിയാറിന്റെ തീരസംരക്ഷണവും സുരക്ഷിതത്വവും ഏറ്റെടുക്കുക, നോളജ് ഇക്കോണമി മിഷൻ പ്രവർത്തനം വിപുലീകരിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. പ്രമേയ കമ്മിറ്റി കൺവീനർ എൻ രതീന്ദ്രൻ അവതരിപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top