20 April Saturday

വിദേശമദ്യ വില്‍പ്പന: മധ്യവയസ്കന്‍ പിടിയില്‍

വെബ് ഡെസ്‌ക്‌Updated: Monday Jan 17, 2022
കിളിമാനൂർ
വിദേശമദ്യം വാങ്ങി  വിൽപ്പന നടത്തിവന്നയാളെ പിടികൂടി. മടവൂർ, പുലിയൂർകോണം, അടുക്കോട്ടുകോണം,സലിം മൻസിലിൽ സലിം (53) ആണ്‌ പള്ളിക്കൽ പൊലീസിന്റെ പിടിയിലായത്.  ഏഴ്‌ കുപ്പി വിദേശമദ്യവും കണ്ടെടുത്തു. 
പുലിയൂർകോണം പ്രദേശത്ത് സ്ഥിരമായി വിദേശമദ്യം കച്ചവടം നടത്തുന്നതായി നിരവധി പരാതികളുണ്ടായിരുന്നു. പലദിവസവും പരിശോധന നടത്തിയെങ്കിലും പ്രതിയെ പിടികൂടാനായില്ല. നിരവധി യുവാക്കൾ ഇയാളിൽനിന്നും മദ്യം വാങ്ങാറുണ്ട്‌. പൊലീസ് നടത്തിയ പരിശോധനയിലാണ്‌ പ്രതിയുടെ വീട്ടുവളപ്പിൽ കുഴിച്ചിട്ട മദ്യക്കുപ്പികൾ കണ്ടെടുത്തത്. 
പള്ളിക്കൽ സിഐ പി ശ്രീജത്ത്, എസ്ഐ എം സഹിൽ, എസ്‌സിപിഒമാരായ രാജീവ്,  മനോജ് എന്നിവരടങ്ങിയ  സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.  
പ്രതിയെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ്‌ ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top