18 September Thursday

പട്രോളിങ്ങിനിടെ പൊലീസിനുനേരെ മദ്യപന്റെ ആക്രമണം

വെബ് ഡെസ്‌ക്‌Updated: Monday Jan 17, 2022
വെഞ്ഞാറമൂട് 
രാത്രി പട്രോളിങ്ങിനിടെ പൊലീസിനുനേരെ മദ്യപന്റെ ആക്രമണം, ഗ്രേഡ് എസ്ഐക്ക് പരിക്ക്. വെഞ്ഞാറമൂട് ഗ്രേഡ് എസ്ഐ ഷറഫുദ്ദീനാണ് പരിക്കേറ്റത്. പ്രതി മുഹമ്മദ് റോഷ (38)നെ അറസ്റ്റു ചെയ്തു. ശനിയാഴ്ച രാത്രിയാണ് സംഭവം.
വെഞ്ഞാറമൂട്ടിൽനിന്നും തേമ്പാമൂട് ഭാഗത്തേക്ക് പൊലീസ് വാഹനം  പോകവേ വഴിയരികിൽ ഡോർ തുറന്ന നിലയിൽ വാഹനം കണ്ടു. വാഹനത്തിനുള്ളിൽ യാത്രക്കാരെ ആരെയും കാണാതിരുന്നപ്പോൾ അസ്വാഭാവികത തോന്നിയ പൊലീസ് സമീപപ്രദേശത്ത് ടോർച്ചടിച്ചു നോക്കുമ്പോൾ നാലുപേർ മദ്യപിക്കുന്നത്‌ ശ്രദ്ധയിൽപ്പെടുകയായിരുന്നു. വാഹനത്തിൽ ടോർച്ചടിച്ചു നോക്കിയതിന്‌ പ്രതി പൊലീസിനോട്‌ കയർത്ത് സംസാരിച്ചു. എസ്ഐ ഷറഫുദ്ദീനെ ആക്രമിച്ചു. തുടർന്ന് അവിടെ എത്തിയ മറ്റൊരു പൊലീസ് പട്രോളിങ്‌ സംഘത്തിന്റെ നേതൃത്വത്തിൽ പ്രതിയെ സ്റ്റേഷനിൽ എത്തിച്ചു. സ
്റ്റേഷനിലെത്തിയ പ്രതി മദ്യലഹരിയിൽ കസേരകൾ തകർക്കുകയും സെല്ലിന് കേട് വരുത്തുകയും ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top