കഴക്കൂട്ടം
തിരുവനന്തപുരം അദാനി വിമാനത്താവളത്തിലെ ചീഫ് എയർ പോർട്ട് ഓപ്പറേറ്റർ (സിഎഒ) ഒളിവിൽ. ആന്ധ്ര സ്വദേശിയും എയർപോർട്ടിലെ ഉയർന്ന ഉദ്യോഗസ്ഥനുമായ മധുസൂദന ഗിരിറാവുന് എതിരെയാണ് സ്വന്തം ഓഫീസിലെ വനിതാ ജീവനക്കാരി പീഡിപ്പിച്ചതായി പൊലീസിന് പരാതി നൽകിയത്. സിഎഒയുടെ ഡ്രൈവറെ തുമ്പ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തു വിട്ടയച്ചു. ഒളിവിൽ പോയ സിഎഒയ്‌ക്കെതിരെ അന്വേഷണം ഊർജിതമാക്കിയതായി തുമ്പ പൊലീസ് അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..