16 July Wednesday

പോക്സോ കേസിൽ യുവാവും മാതാപിതാക്കളും അറസ്റ്റിൽ

സ്വന്തം ലേഖകൻUpdated: Saturday Oct 16, 2021
പാറശാല 
പ്ലസ് വൺ വിദ്യാർഥിനിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവും ഇയാൾക്ക് ഒത്താശ ചെയ്ത മാതാപിതാക്കളും അറസ്റ്റിൽ. തമിഴ്നാട് മാർത്താണ്ഡം നെടുംകുളം കൊല്ലക്കുളവരമ്പ് വീട്ടിൽ അശോക് (29),  അച്ഛൻ റോബർട്ട് (50), അമ്മ സ്റ്റെല്ല (45) എന്നിവരെയാണ് ബംഗളൂരു തലക്കാട്ടുപുരയിൽനിന്ന് അറസ്റ്റ് ചെയ്തത്. 
പാറശാലയ്ക്ക് സമീപമുള്ള പെൺകുട്ടിയെ ഒരു മാസം മുമ്പാണ് വീട്ടിൽനിന്നും  കാണാതായത്. മാർത്താണ്ഡം സ്വദേശിയായ യുവാവുമായി പ്രണയത്തിലായിരുന്നുവെന്ന് മനസ്സിലാക്കിയ ബന്ധുക്കൾ  പാറശാല പൊലീസിന്‌ പരാതി നൽകി. 
മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ  മധുര, സേലം തുടങ്ങിയ ഭാഗങ്ങളിൽ ഇവർ ഉള്ളതായി കണ്ടെത്തിയെങ്കിലും പൊലീസ് എത്തുന്നതിന് മുമ്പ് അവിടെ നിന്ന് രക്ഷപ്പെട്ടു.  പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. 
 നെയ്യാറ്റിൻകര ഡിവൈഎസ്‌പി അനിൽകുമാർ, പാറശാല എസ്എച്ച്ഒ സതികുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ്‌ തലക്കാട്ടുപുരയിലെ വാടകവീട്ടിൽനിന്ന് പ്രതികളെ അറസ്‌റ്റ്‌ ചെയ്‌തത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top