24 April Wednesday

ഇത് വെറും റാങ്ക്‌ അല്ല; അതിജീവനത്തിന്റെ തിളക്കം

സി എസ് രജീഷ്Updated: Saturday Oct 16, 2021

എംഎഡ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ റീതുമോളെ കെ ആൻസലൻ എംഎൽഎ ആദരിക്കുന്നു

നേമം 
എംഎഡ് പരീക്ഷയിൽ ഒന്നാംറാങ്ക് നേടിയ റീതുമോൾക്ക് ഇത് അതിജീവനത്തിന്റെ വിജയം. അർബുദ ചികിത്സയ്ക്കിടെ മനസ്സ്‌ പതറാതെ കെെവരിച്ച വിജയത്തിന് സ്വർണത്തിളക്കമാണ്. ബാലരാമപുരം ഹൗസിങ് ബോർഡിന് സമീപം പരുത്തിത്തോപ്പ് ആർഎസ് നിവാസിൽ എസ് ആർ റീതുമോളാണ് കേരള സർവകലാശാലയിൽനിന്ന് എംഎഡ് പരീക്ഷയിൽ ഒന്നാംറാങ്ക് നേടിയത്.
 എംഎസ്‌സി കഴിഞ്ഞ് ബിഎഡിന് രണ്ടാംവർഷം പഠിക്കുമ്പോഴാണ് അർബുദം പിടികൂടിയത്.  ചികിത്സയ്ക്കിടെ തൈക്കാട് ഗവ. കോളേജിൽ  എംഎഡിന് ചേർന്നു. 
   സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനായ ഭർത്താവ് അലക്സും  അച്ഛൻ രവീന്ദ്രനും അമ്മ സ്റ്റെല്ലഫ്ലോറൻസും  പിന്തുണ നൽകി. തന്റെ ജീവിതം മറ്റുള്ളവർക്ക് പ്രചോദനമാക്കണമെന്ന അധ്യാപകരുടെയും കുടുംബാംഗങ്ങളുടെയും വാക്കുകളാണ്  കരുത്തുനൽകിയതെന്ന്  റീതുമോൾ പറഞ്ഞു. ആറു വയസ്സുകാരൻ അബിരോൺ ആർ അലക്സാണ് മകൻ.
കെ ആൻസലൻ എംഎൽഎ  റീതുമോളുടെ  വീട്ടിലെത്തി ആദരിച്ചു. വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി എം ബാബുജാൻ, എ ഷാനവാസ്‌, എസ് കെ  സുരേഷ്ചന്ദ്രൻ, മുഹമ്മദ്‌ സിറാജ്, ജെ നവാസ്, അൻസർ എന്നിവർ പങ്കെടുത്തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top