24 April Wednesday

ആദിവാസികളുടെ വീട്ടിലൊരാൾക്ക് സ്ഥിരവരുമാനം 
ഉറപ്പാക്കും: മന്ത്രി കെ രാധാകൃഷ്ണൻ

വെബ് ഡെസ്‌ക്‌Updated: Saturday Oct 16, 2021

ഇടിഞ്ഞാർ, വിട്ടിക്കാവ്, കിടാരക്കുഴി റോഡും പാലവും മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

പാലോട്
ആദിവാസി വിഭാഗത്തിലെ വിദ്യാർഥികൾക്ക് മികച്ച വിദ്യാഭ്യാസവും ഒരു വീട്ടിൽ ഒരാൾക്ക് സ്ഥിരവരുമാനവും ഉറപ്പാക്കുമെന്ന്  മന്ത്രി കെ രാധാകൃഷ്ണൻ. പെരിങ്ങമ്മല പഞ്ചായത്തിലെ ഇടിഞ്ഞാർ, വിട്ടിക്കാവ്, കിടാരക്കുഴി റോഡിന്റെയും പാലത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
   പട്ടികജാതി-, പട്ടികവർഗ വിഭാഗക്കാർ  സർക്കാർ ആനുകൂല്യങ്ങൾ ഫലപ്രദമായി വിനിയോഗിക്കണം. അവരുടെ ജീവിതനിലവാരം ഉയർത്താൻ സാധ്യമായതെല്ലാം സർക്കാർ ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഇടിഞ്ഞാർ, വിട്ടിക്കാവ്, കിടാരക്കുഴി സങ്കേതങ്ങളിലെ താമസക്കാരുടെ ചിരകാലസ്വപ്നമാണ് പൂവണിഞ്ഞത്. 2019–-20 സാമ്പത്തികവർഷത്തെ പട്ടികവർഗ വികസനവകുപ്പിന്റെ കോർപസ് ഫണ്ടിൽനിന്നും 1.2 കോടി രൂപ ചെലവഴിച്ചാണ് റോഡിന്റെയും പാലത്തിന്റെയും സംരക്ഷണഭിത്തിയുടെയും നിർമാണം പൂർത്തീകരിച്ചത്.  
    ഡി കെ മുരളി എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ്‌കുമാർ, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി കോമളം, വിട്ടിക്കാവ് -കിടാരക്കുഴി ഊര് മൂപ്പൻമാർ തുടങ്ങിയവർ പങ്കെടുത്തു.  എസ്എസ്എൽസി പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കുള്ള സ്വർണ മെഡൽ വിതരണവും മന്ത്രി നിർവഹിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top