19 December Friday
ലോങ് ബൂം ക്രെയിൻ എത്തിച്ചു

മുതലപ്പൊഴിയിൽ 
പാറനീക്കം ഇന്നുമുതൽ

വെബ് ഡെസ്‌ക്‌Updated: Saturday Sep 16, 2023

മുതലപ്പൊഴിയിലെത്തിച്ച ലോങ് ബൂം ക്രെയിനിന്റെ യന്ത്ര ഭാഗങ്ങൾ

 
ചിറയിൻകീഴ്
മുതലപ്പൊഴിയിൽ ലോങ് ബൂം ക്രയിനുപയോഗിച്ച് ശനി രാവിലെ മുതൽ പാറയും മണ്ണും നീക്കാനാരംഭിക്കും. കഴിഞ്ഞ ദിവസം മന്ത്രിമാരായ സജി ചെറിയാൻ, ആന്റണി രാജു എന്നിവർ അദാനി തുറമുഖ ഗ്രൂപ്പ് പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ പാറനീക്കം ഉടൻ ആരംഭിക്കണമെന്ന്‌ കർശന നിർദേശം നൽകിയിരുന്നു. തുടർന്നാണ് പാറനീക്കം പുനരാരംഭിക്കുന്നത്. അഞ്ചു ട്രെയിലുകളിലായി തൂത്തുക്കുടിയിൽനിന്ന് എത്തിച്ച
40 മീറ്റർ നീളമുള്ള ലോങ് ബൂം ക്രെയിനിന്റെ യന്ത്രഭാഗങ്ങൾ ഒന്നിപ്പിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. ക്രെയിൻ അഴിമുഖത്തേക്ക്‌ എത്തിക്കാനുള്ള പാതയുടെ നവീകരണവും പൂർത്തിയായി. 20 മീറ്റർ നീളമുള്ള എസ്‌കവേറ്ററും 22 മീറ്റർ നീളവുമുള്ള ബൂം ക്രെയിനും ഉപയോഗിച്ച് കഴിഞ്ഞ ഒന്നരമാസം മുമ്പ്‌ കല്ല് നീക്കം ആരംഭിച്ചിരുന്നെങ്കിലും 400 ഓളം കല്ലുകളെ നീക്കാനായുള്ളു. 
കടലിലേക്ക്‌ വീണു കിടക്കുന്ന കൂറ്റൻ ടെട്രാപോഡുകൾ ഇവ ഉപയോഗിച്ച് നീക്കാനായില്ല. ഇതിനാൽ കഴിഞ്ഞ മൂന്നാഴ്‌ചയായി പാറനീക്കം നിർത്തി വച്ചിരുന്നു.  
ജൂൺ, ജൂലൈ മാസങ്ങളിൽ തുടർച്ചയായി അപകടങ്ങളുണ്ടായതോടെ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാൻ അദാനി ഗ്രൂപ്പിനോട്മന്ത്രി സജി ചെറിയാൻ ആവശ്യപ്പെട്ടിരുന്നു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top